നീരവ്​​​ മോദിക്കും ചോക്​സിക്കുമെതിരെ ലുക്കൗട്ട്​ നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: പ​ഞ്ചാ​ബ്​ നാ​ഷ​ന​ൽ ബാ​ങ്കി​ലെ​ 12,723 കോ​ടി രൂ​പ വാ​യ്​​പ ത​ട്ടി​പ്പ്​ കേ​സി​ൽ വ​ജ്ര​രാ​ജാ​വ്​ നീ​ര​വ്​ മോ​ദി, അ​മ്മാ​വ​ൻ മെ​ഹു​ൽ ചോ​ക്​​സി എ​ന്നി​വ​ർ​ക്കെ​തി​രെ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്. ബാ​ങ്ക്​ പ​രാ​തി ന​ൽ​കു​ന്ന​തി​നു​മു​മ്പ്​ ഇ​ന്ത്യ​യി​ൽ​നി​ന്ന്​ മു​ങ്ങി​യ നീ​ര​വ്​ ​മോ​ദി അ​ടു​ത്ത​കാ​ല​ത്തൊ​ന്നും രാ​ജ്യ​ത്തേ​ക്ക്​ മ​ട​ങ്ങ​ാ​നോ സി.​ബി.​െ​എ​യു​ടെ അ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​നോ ത​യാ​റ​ല്ലെ​ന്ന്​ വ്യ​ക്​​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ബു​ധ​നാ​ഴ്​​ച ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ലു​ക്കൗ​ട്ട്​ നോ​ട്ടീ​സ്​ ഇ​റ​ക്കി​യ​ത്. പ്ര​തി​ക​ളു​ടെ യാ​ത്ര​ക​ൾ നി​യ​ന്ത്രി​ക്കു​ക​യാ​ണ്​ ല​ക്ഷ്യം.

 അ​തി​നി​ടെ, ​നീ​ര​വ്​ മോ​ദി​യു​ടെ 70 ​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ത്ത്​ ആ​ദാ​യ നി​കു​തി വ​കു​പ്പ്​ ക​ണ്ടു​കെ​ട്ടി. ഇ​തി​​​​െൻറ വി​ശ​ദാം​ശ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. കേ​സ​ന്വേ​ഷ​ണ​വു​മാ​യി സ​ഹ​ക​രി​ക്കാ​നു​ം നേ​രി​ട്ട്​ ഹാ​ജ​രാ​കാ​നും സി.​ബി.​െ​എ ഇ-​മെ​യി​ലി​ലൂ​ടെ ആ​വ​ശ്യ​പ്പെ​െ​ട്ട​ങ്കി​ലും നീ​ര​വ്​ മോ​ദി വി​സ​മ്മ​തി​ച്ചു. അ​ദ്ദേ​ഹ​ത്തി​​​​െൻറ ഒൗ​ദ്യോ​ഗി​ക മെ​യി​ലി​ലേ​ക്കാ​ണ്​ സി.​ബി.​െ​എ വി​വ​രം ന​ൽ​കി​യ​ത്. 

Tags:    
News Summary - Look out Notice to Nirav Modi and Mehul Choski -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.