നീരവ് മോദിക്കും ചോക്സിക്കുമെതിരെ ലുക്കൗട്ട് നോട്ടീസ്
text_fieldsന്യൂഡൽഹി: പഞ്ചാബ് നാഷനൽ ബാങ്കിലെ 12,723 കോടി രൂപ വായ്പ തട്ടിപ്പ് കേസിൽ വജ്രരാജാവ് നീരവ് മോദി, അമ്മാവൻ മെഹുൽ ചോക്സി എന്നിവർക്കെതിരെ ലുക്കൗട്ട് നോട്ടീസ്. ബാങ്ക് പരാതി നൽകുന്നതിനുമുമ്പ് ഇന്ത്യയിൽനിന്ന് മുങ്ങിയ നീരവ് മോദി അടുത്തകാലത്തൊന്നും രാജ്യത്തേക്ക് മടങ്ങാനോ സി.ബി.െഎയുടെ അന്വേഷണവുമായി സഹകരിക്കാനോ തയാറല്ലെന്ന് വ്യക്തമായ സാഹചര്യത്തിലാണ് ബുധനാഴ്ച ആദായ നികുതി വകുപ്പ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. പ്രതികളുടെ യാത്രകൾ നിയന്ത്രിക്കുകയാണ് ലക്ഷ്യം.
അതിനിടെ, നീരവ് മോദിയുടെ 70 കോടി രൂപ വിലമതിക്കുന്ന സ്വത്ത് ആദായ നികുതി വകുപ്പ് കണ്ടുകെട്ടി. ഇതിെൻറ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. കേസന്വേഷണവുമായി സഹകരിക്കാനും നേരിട്ട് ഹാജരാകാനും സി.ബി.െഎ ഇ-മെയിലിലൂടെ ആവശ്യപ്പെെട്ടങ്കിലും നീരവ് മോദി വിസമ്മതിച്ചു. അദ്ദേഹത്തിെൻറ ഒൗദ്യോഗിക മെയിലിലേക്കാണ് സി.ബി.െഎ വിവരം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.