മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രിയും എൻ.സി.പി നേതാവുമായ അനിൽ ദേശ്മുഖിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ലുക്ക്ഔട്ട് നോട്ടീസ്. 100കോടിയുടെ അഴിമതി കേസിലാണ് നോട്ടീസ്. അഴിമതി ആരോപണം ഉയർന്നതിന് പിന്നാലെ ഈ വർഷം ഏപ്രിലിൽ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവെച്ചിരുന്നു.
ദേശ്മുഖ് രാജ്യം വിടാതിരിക്കാനാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് ഇ.ഡി വൃത്തങ്ങൾ പറയുന്നു. അേന്വഷണ സംഘം അയച്ച നിരവധി സമൻസുകളിൽ ദേശ്മുഖ് മറുപടി നൽകിയിരുന്നില്ല.
ബാറുകളിൽനിന്നും റസ്റ്ററന്‍റുകളിൽനിന്നും പ്രതിമാസം നൂറ് കോടി പിരിക്കണമെന്ന് അനിൽ ദേശ്മുഖ് ആവശ്യപ്പെട്ടുവെന്ന മുംബൈയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിലൊരാളായ പരംഭീർ സിങ്ങിന്‍റെ ആരോപണത്തിലാണ് അന്വേഷണം. ആരോപണം അനിൽ ദേശ്മുഖ് തള്ളിയെങ്കിലും പിന്നീട് ആഭ്യന്തരമന്ത്രിസ്ഥാനം രാജിവെക്കുകയായിരുന്നു.
ഏപ്രിൽ 21ന് ബോംബെ ഹൈകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സി.ബി.ഐ ദേശ്മുഖിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. പിന്നീട് ഇ.ഡിയും കേസെടുത്തു.
കേസുമായി ബന്ധെപ്പട്ട് അനിൽ ദേശ്മുഖിന്റെ പേഴ്സണൽ സെക്രട്ടറിയെും പേഴ്സണൽ അസിസ്റ്റന്‍റിനെയും ഇ.ഡി അറസ്റ്റ് ചെയ്യുകയായിരുന്നു. കൂടാതെ മുംബൈയിലെയും നാഗ്പൂരിലെയും ദേശ്മുഖിന്റെ വീടുകളിൽ ഇ.ഡി പരിശോധന നടത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.