'കപട വാഗ്ദാനങ്ങൾ നിറഞ്ഞ സഞ്ചിയുമായി ഇന്ത്യയെ കൊള്ളയടിക്കുന്നു': ഇന്ധന വിലവർധനവിൽ മോദിക്കെതിരെ രാഹുൽ ഗാന്ധി

ന്യുഡൽഹി: ഇന്ധനവില വർധനവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എം.പി രാഹുൽ ഗാന്ധി. കപട വാഗ്ദാനങ്ങൾ നിറഞ്ഞ സഞ്ചിയുമായി ഇന്ത്യയെ കൊള്ളയടിക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് രാഹുൽഗാന്ധി വ്യാഴ്യാഴ്ച ട്വീറ്റ് ചെയ്തു. മറ്റ് രാജ്യങ്ങളുടെ പെട്രോൾ വിലയുമായി താരതമ്യം ചെയ്ത് പെട്രോളിന് ഏറ്റവും കൂടുതൽ വിലയുള്ളത് ഇന്ത്യയിലാണെന്നും അദ്ദേഹം പറഞ്ഞു.

അഫ്ഗാനിസ്ഥാനിൽ (66.99 രൂപ) പാക്കിസ്ഥാന്‍ (62.38 രൂപ) ശ്രീലങ്ക (72.96 രൂപ) ബംഗ്ലാദേശ് (78.53 രൂപ) ഭൂട്ടാൻ (86.28 രൂപ) നേപ്പാൾ (97.05 രൂപ) എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ പെട്രോൾ വില. ഇന്ത്യയിൽ പക്ഷേ പെട്രോളിന് ലിറ്ററിന് 101.81 രൂപയാണ് വിലയുള്ളത്. 11 ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 6.98 രൂ​പ​യും ഡീ​സ​ലി​ന് 6.74 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്.


Tags:    
News Summary - Loots India with bag full of false promises': Rahul Gandhi slams PM Modi over fuel price hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.