മുംബൈ: വെള്ളവും ഭക്ഷണവുമില്ലാതെ മണിക്കൂറുകളോളം മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽ കുടുങ്ങിയ മലയാളികളായ ലോറി ൈഡ് രവർമാറും ജീവനക്കാരും യാത്ര പുഃനരാരംഭിച്ചു. ചൊവ്വാഴ്ച രാത്രി 11 ന് യാത്ര പുനരാരംഭിച്ച ഇവർ ബുധനാഴ്ച ഉച്ചയോട െ കർണാടകയിലെ ബൽഗാം കടന്നു.
കോവിഡ് 19 വ്യാപന ഭീതിയിൽ രാജ്യം അടച്ചിടലിലേക്ക് നീങ്ങികൊണ്ടിരിക്കെ ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ചരക്കിറക്കി തിടുക്കത്തിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ചൊവ്വാഴ്ച ഭീവണ്ടിയിൽ കുടുങ്ങിയത്. 10 ലോറികളിലായി 30 ഒാളം പേരുണ്ടായിരുന്നു. സഹായമഭ്യർഥിച്ചുള്ള ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്തു.
പൈനാപ്പിൾ, ഇഞ്ചി, മാങ്ങ തുടങ്ങിയ ചരക്കുകൾ അഹമ്മദാബാദ്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ എത്തിച്ച് നാട്ടിലേക്ക് തിരിച്ച ലോറികൾ തിങ്കളാഴ്ച പുലർച്ചയോടെ ഗുജറാത്ത്–മഹാരാഷ്ട്ര അതിർത്തിയിൽ ആദ്യം തടഞ്ഞു. തിങ്കളാഴ്ച അർധ രാത്രി മുതൽ മഹാരാഷ്ട്ര അതിർത്തികൾ അടച്ചിരുന്നു. അവശ്യ സർവിസുകൾ അനുവദിച്ചിരുന്നെങ്കിലും ചൊവ്വാഴ്ച പുലർച്ചയാണ് ലോറികൾ മഹാരാഷ്ട്ര പൊലീസ് വിട്ടത്.
എന്നാൽ, ഭീവണ്ടിയിൽ എത്തിയതോടെ പൊലീസ് തടഞ്ഞു. കോവിഡ് ഭീതിയിൽ നാട്ടുകാരും പൊലീസും തങ്ങളെ ഉപദ്രവിച്ചതായി ലോറിക്കാർ ആരോപിച്ചു. വണ്ടിയെടുത്ത് എങ്ങോട്ടെങ്കിലും പോകാനാണ് നാട്ടുകാർ പറഞ്ഞത്. ഇവരുടെ സഹായമഭ്യർഥിക്കുന്ന വീഡിയോ വൈറലായതോടെ മലയാളി സമാജങ്ങളും കെ.എം.സി.സി പ്രവർത്തകരും ലഘു ഭക്ഷണങ്ങളുമായി സഹായത്തിനെത്തി.
LATEST VIDEO
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.