2017​െൻറ നഷ്​ടങ്ങൾ, വിയോഗങ്ങൾ

ഒത്തിരിപ്പേ​രെ ഒാർമകളാക്കിയാണ്​ ഒാരോ വർഷവും കടന്നുപോകുന്നത്​. കലയിലും രാഷ്​ട്രീയത്തിലും സാഹിത്യത്തിലും ജീവിതത്തി​​​​െൻറ വിവിധ തുറകളിൽ നിറഞ്ഞുനിന്ന ഒ​േട്ടറെ പേർ 2017ലും കാലയവനികയ്​ക്കുള്ളിൽ മറഞ്ഞു. 

പുനത്തിൽ കുഞ്ഞബ്​ദുല്ല


പുനത്തിൽ കുഞ്ഞബ്​ദുല്ലയു​െട വിയോഗമാണ്​ സാഹിത്യ ലോകത്തെ ഇൗ വർഷത്തെ തീരാ നഷ്​ടം. എഴുത്തി​​​​െൻറ ഭിന്ന വഴിയിലൂടെ സഞ്ചരിച്ച സാഹിത്യകാരനായിരുന്നു പുനത്തിൽ. വേണ്ടത്ര വായിക്കപ്പെടാതെ പോയ എഴുത്തുകാരൻ. സാധാരണക്കാരു​െട ജീവിതം വ്യക്​തമായും സൂക്ഷ്​മമായും നിരീക്ഷിച്ച്​ പകർത്തിയ പുനത്തിൽ ശക്​തമായ വിമർശനങ്ങൾക്കും മടി കാണിച്ചിരുന്നില്ല. ഒക്​ടോബർ 27 രാവിലെ ഏഴരയോടെയായിരുന്നു പുനത്തിൽ മരണത്തിനു കീഴടങ്ങിയത്​. 

പ്ര​ഫ. എം. ​അ​ച്യു​ത​​ൻ


പ്രശസ്ത മലയാള സാഹിത്യനിരൂപകന്‍ പ്ര​ഫ. എം. ​അ​ച്യു​ത​​​​​െൻറ വിയോഗമാണ്​ മലയാള സാഹിത്യത്തിന്​ നൽകിയ മറ്റൊരു നഷ്​ടം. വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമൻ നായർ, ബാലാമണിയമ്മ തുടങ്ങിയ കവികളുടെ ആദ്യകാല രചനകൾ കാവ്യലോകത്തിന് പരിചയപ്പെടുത്തിയ നിരൂപകനായിരുന്നു എം.അച്യുതൻ. ഏപ്രിൽ ഒമ്പതിനാണ്​ അച്യുതൻ അ​ന്ത​രി​ച്ചത്​.

െഎ.​വി. ശ​ശി


മ​ല​യാ​ള​സി​നി​മ​യു​ടെ ത​ല​വ​ര മാ​റ്റി​യെ​ഴു​തി​യ ജ​ന​പ്രി​യ സം​വി​ധാ​യ​ക​ൻ ​െഎ.​വി. ശ​ശി​യുടെ മരണം സിനിമാ മേഖലയിൽ ഒരു യുഗത്തി​​​​െൻറ അവസാനം തന്നെയായിരുന്നു. നായകനിൽ നിന്ന്​ സംവിധായകനിലേക്ക്​ സിനിമയെ പറിച്ചു നട്ടത്​ ​െഎ.വി ശശിയായിരുന്നു. ലൈം​ഗി​ക​ത്തൊ​ഴി​ലാ​ളി​യെ​യും തെ​രു​വു​തെ​ണ്ടി​യെ​യും ഇൗ​റ്റ​വെ​ട്ടു​കാ​രെ​യും പ​ന​ക​യ​റ്റ​ക്കാ​രെ​യും നായക സ്​ഥാനത്തേക്കുയർത്തിയ യഥാർഥ ന്യൂജെൻ തരംഗം ​െഎ.വി ശശിയുടെ സിനിമകളിലൂടെയാണ്​ മലയാളത്തിലെത്തിയത്​. ഒക്​ടോബർ 24ന്​ ഇൗ സംവിധായകൻ മൺമറഞ്ഞ​േപ്പാൾ തൊട്ടതെല്ലാം ഹിറ്റാക്കിയ സംവിധായകൻ കൂടിയാണ്​  മലയാള സിനിമക്ക്​ നഷ്​ടമായത്​. 

ഒാംപുരി


സിനിമാ മേഖലയിലെ മറ്റൊരു നഷ്​ടമാണ്​ നടൻ ഒാംപുരി. ഇൗ വർഷം തുടക്കത്തിൽ തന്നെ സിനിമാ മേഖലക്ക്​ ഒാംപുരി​െയ നഷ്​ടമായി. ജനുവരി ആറിനായിരുന്നു അദ്ദേഹത്തി​​​​െൻറ അന്ത്യം.  കച്ചവട സിനിമ, കലാമൂല്യമുള്ള സിനിമ എന്നിങ്ങനെ രണ്ട് തരത്തിലാണ് പൊതുവെ സിനിമയെ നിർവചിച്ചത്. കച്ചവടസിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും ഒരുപോലെ തന്‍റെ കഴിവ് തെളിയിച്ച നടനായിരുന്നു ഓം പുരി. ഒരു വിഭാഗത്തിൽ മാത്രം ഉറച്ച് നിൽക്കാൻ അദ്ദേഹം തയാറായിരുന്നില്ല. സിനിമക്ക് മുന്നിൽ അദ്ദേഹം എന്നും നടൻ മാത്രമായിരുന്നു. ഇന്ത്യൻ സിനിമകൾ കൂടാതെ ‌അമേരിക്കൻ, ബ്രിട്ടീഷ് സിനിമകളിലും ഓം പുരി തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അതിനാൽ തന്നെ ബോളിവുഡിന് ഒാം പൂരിയെന്ന സ്വഭാവ നടന്‍റെ നഷ്ടം നികത്താനാവാത്തതാണ്.

വിനോദ് ഖന്ന


വില്ലനായി വന്ന് വെള്ളിത്തിര കീഴടക്കിയ അപൂർവം നടന്മാരിലൊരാളാണ് വിനോദ് ഖന്ന. 1968ൽ മൻ കാ മീഠ് എന്ന സിനിമയിലേക്ക് സുനിൽ ദത്ത്, വിനോദ് ഖന്നയെ ക്ഷണിച്ചത് അദ്ദേഹത്തി​​​​െൻറ പുരുഷസൗന്ദര്യത്തികവ് കണ്ടിട്ടായിരുന്നുവെന്നാണ് കഥ.  ആ ദീർഘദൃഷ്ടി ചരിത്രം പിന്നീട് ശരിവെച്ചു. 1982ൽ പ്രശസ്തിയുടെ ഉന്നതിയിൽ നിൽക്കവെ സിനിമാ രംഗത്തു നിന്ന് പിൻവാങ്ങി. ആത്മീയാചാര്യൻ ഒാഷോ രജനീഷി​​​െൻറ ശിഷ്യത്വം സ്വീകരിച്ചു. അഞ്ചു വർഷത്തെ ഇടവേളക്ക് ശേഷം സിനിമയിൽ തിരിച്ചെത്തി. പിന്നീട്​ 1997ല്‍ പഞ്ചാബിലെ ഗുരുദാസ്പുരില്‍ നിന്ന് ബി.ജെ.പി ടിക്കറ്റിൽ ജയിച്ച് ലോക്‌സഭാംഗമായി. 2002ലെ വാജ്പെയ് സർക്കാറിൽ സാംസ്കാരികം, ടൂറിസം, വിദേശകാര്യം എന്നീ വകുപ്പുകൾ വകകാര്യം ചെയ്തിരുന്നു.  2004ലെ തിരഞ്ഞെടുപ്പിലും ഗുരുദാസ്പുരില്‍ നിന്ന് ജയം ആവര്‍ത്തിച്ച ഖന്ന 2009ലെ തിരഞ്ഞെടുപ്പല്‍ പരാജയപ്പെട്ടു. 2014ല്‍ ഗുരുദാസ്പുരില്‍ നിന്നു തന്നെ വീണ്ടും ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂത്രസഞ്ചിയിൽ അർബുദത്തെ തുടർന്ന് ചികിത്സയിലായ ഖന്ന ഏപ്രിൽ 27 ന്​ അന്തരിച്ചു.  

ശ​ശി ക​പൂ​ർ


​സിനിമാ വ്യവസായത്തിന്​ വീണ്ടും നഷ്​ടമേകിക്കൊണ്ട്​ േബാ​ളി​വു​ഡി​ലെ എ​ക്കാ​ല​ത്തെ​യും ജ​ന​പ്രി​യ നാ​യ​ക​ന്മാ​രി​ൽ ഒ​രാ​ളായിരുന്ന ശ​ശി ക​പൂ​ർ  ഡിസംബർ 4 ന്​ അന്തരിച്ചു . ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ പ്ര​ണ​യ​നാ​യ​ക സ​ങ്ക​ൽ​പ​ത്തി​ന്​ മ​ജ്ജ​യും മാം​സ​വും ന​ൽ​കി​യ ശ​ശി ക​പൂ​ർ മൂ​ന്ന്​ പ​തി​റ്റാ​ണ്ട്​ വെ​ള്ളി​ത്തി​ര അ​ട​ക്കി​വാ​ണു. രാ​ജേ​ഷ്​ ഖ​ന്ന, അ​മി​താ​ഭ്​ ബ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ ക​ത്തി​നി​ന്ന കാ​ല​ത്താ​ണ്​ തു​ടു​ത്ത മു​ഖ​വും വ​ശ്യ​മാ​യ സം​ഭാ​ഷ​ണ​വു​മാ​യി ശ​ശി ക​പൂ​ർ പ്രേ​ക്ഷ​ക​ഹൃ​ദ​യം ക​വ​ർ​ന്ന​ത്. ക​ച്ച​വ​ട​സി​നി​മ​ക​ളി​ലെ പ്ര​ണ​യ​നാ​യ​ക​ൻ എ​ന്ന മു​ദ്ര സ്വ​യം തി​രു​ത്തി​യാ​ണ്​ ശ​ശി ക​പൂ​ർ കാ​ല​ഘ​ട്ട​ത്തെ അ​തി​ജീ​വി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​യ​ത്. സി​നി​മ​യി​ൽ​നി​ന്ന്​ നേ​ടി​യ​തി​നേ​ക്കാ​ളേ​റെ, ക​ലാ​മൂ​ല്യ​മു​ള്ള സി​നി​മ​ക്കാ​യി അ​ദ്ദേ​ഹം സ​മ​ർ​പ്പി​ച്ചു.  ഇം​ഗ്ലീ​ഷ് സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ട ആ​ദ്യ ഇ​ന്ത്യ​ന്‍ ന​ട​ന്‍ എ​ന്ന ഖ്യാ​തി​യും ശ​ശി ക​പൂ​റി​നാ​ണ്. 

ഇ.അഹമ്മദ്


രാഷ്​ട്രീയത്തിൽ തളരാത്ത പേരാളിയായിരുന്നു ഇ.അഹമ്മദ്​. മുൻ വിദേശകാര്യ സഹമന്ത്രി, റെയിൽവേ സഹമന്ത്രി, സംസ്​ഥാന വ്യവസായ മന്ത്രി, എം.പി, എം.എൽ.എ എന്നീ നിലകളിൽ സേവനമനുഷ്​ടിച്ച അഹമ്മദ്​ 2008 മുതൽ മരണം വരെ മുസ്​ലീം ലീഗ്​ ദേശീയാധ്യക്ഷനായിരുന്നു. ജനുവരി 31ന്​ പാർല​െമൻറ് സംയുക്​ത സമ്മേളനത്തിൽ പ​െങ്കടുത്തു ​െകാണ്ടിരിക്കെ കുഴഞ്ഞു വീണാണ്​ അ​േദ്ദഹം മരണപ്പെടുന്നത്​. ബജറ്റ്​ അവതരണം മാറ്റി വെക്കാതിരിക്കാൻ അഹമ്മദി​​​​െൻറ ചികിത്​സയിൽ കേന്ദ്ര സർക്കാർ ഇടപെട്ടതും അഹമ്മദിനോട്​ വേണ്ട​ത്ര ആദരവ്​ കാണിക്കാതിരുന്നതും വിവാദമായിരുന്നു.  

ഉഴവൂർ വിജയൻ


നർമ സംഭാഷണങ്ങളിലൂടെ ജനഹൃദയത്തിൽ സ്​ഥാനം നേടിയ നേതാവായിരുന്നു എൻ.സി.പി സംസ്​ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയൻ. ഹാസ്യത്തിലൂടെയുളള രാഷ്​ട്രീയ പരിഹാസം എതിർചേരിയിൽ ഉള്ളവർ പോലും കൈനീട്ടി സ്വീകരിച്ചതാണ്​. തെരഞ്ഞെടുപ്പിൽ മത്​സരിക്കാറില്ലെങ്കിലും​ പ്രചാരണങ്ങളിലെ മിന്നും താരമായിരുന്നു വിജയൻ. 2001ൽ  കെ.എം. മാണിക്കെതി​രെ പാലായിൽ മത്​സരിച്ച്​ തോറ്റശേഷം പിന്നീട്​ തെരഞ്ഞെടുപ്പ്​ ഗോദയിൽ​ വന്നിട്ടില്ല. സംഘടനാ രാഷ്ട്രീയത്തില്‍ ശ്രദ്ധ ചെലുത്തിയിരുന്ന ഉഴവൂര്‍ എന്നും സാധാരണക്കാരായ ജനങ്ങള്‍ക്കൊപ്പമായിരുന്നു. ഉദര സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്​സയിലായിരുന്ന ഉഴവൂർ വിജയൻ ജൂ​ൈല 23ന്​ അന്തരിച്ചു.

പ്രിയ രഞ്​ജൻ ദാസ്​ മുൻഷി


കോൺഗ്രസിന്​ ഇൗ വർഷത്തെ നഷ്​ടം നൽകിക്കൊണ്ടാണ്​ മുൻ കേന്ദ്ര വാർത്താവിനിമയ മന്ത്രിയുമായ പ്രിയ രഞ്​ജൻ ദാസ്​ മുൻഷി ഇൗ ലോക​ത്തോട്​ വിടപറഞ്ഞത്​. വർഷങ്ങളായി അസുഖ ബാധിതനായി ചികിത്​സയിലായിരുന്ന മുൻഷി നവംബർ 20ന്​ ഡൽഹി അപ്പോളോ ആശുപത്രിയിലാണ്​ മരിച്ചത്​. പക്ഷാഘാതത്തെ തുടർന്ന്​ 2008 മുതൽ അബോധാവസ്​ഥയിലായിരുന്നു ദാസ്​മുൻഷി. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയിരുന്നത്​.  1999-2009 കാലഘട്ടത്തിൽ​ ദാസ്​മുൻഷി പാർലമ​​​​​െൻറംഗമായിരുന്നു. പശ്​ചിമബംഗാളിലെ റായ്​ഗഞ്ചിൽ നിന്നുള്ള ലോക്​സഭാംഗമായിരുന്നു. ആദ്യ മൻമോഹൻസിങ്​ മന്ത്രിസഭയിൽ 2004 മുതൽ 2008 ​വരെ പാർലമ​​​​​െൻററി കാര്യ-വാർത്താ വിനിമയ മന്ത്രിയായി സേവനമനുഷ്​ഠിച്ച മുൻഷി. 20 വർഷത്തോളം ആൾ ഇന്ത്യ ഫുട്​ബോൾ ഫെഡറേഷ​​​​​​െൻറ പ്രസിഡൻറായിരുന്നു. ഫിഫ ലോകകപ്പ്​ മത്​സരത്തിൽ മാച്ച്​ കമീഷണറായി സേവനമനുഷ്​ഠിച്ച ആദ്യ ഇന്ത്യക്കാരനും ദാസ്​മുൻഷിയാണ്​. 

ഇ. ചന്ദ്രശേഖരൻ നായർ


കമ്മ്യൂണിസ്​റ്റ്​ പ്രസ്​ഥാനത്തിന്​ തീരാ നഷ്​ടം നൽകിക്കൊണ്ടാണ്​ ഒ​ന്നാം കേ​ര​ള നി​യ​മ​സ​ഭാം​ഗ​വും മുൻ ഭക്ഷ്യമന്ത്രിയുമായിരുന്ന​ ഇ. ചന്ദ്രശേഖരൻ നായർ നവംബർ 29 വിടപറഞ്ഞത്​. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും വിശുദ്ധി ഉയർത്തി പിടിച്ച അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവാണ് ഇടയിലഴികത്ത് ചന്ദ്രശേഖരന്‍ നായർ എന്ന ഇ. ചന്ദ്രശേഖരൻ നായർ. സാധാരണ ജനങ്ങളുടെ വേദനകളും വികാരങ്ങളും മനസ്സിലാക്കാനും അവരെ സാന്ത്വനിപ്പിക്കാനും ഉതകുന്ന നയപരിപാടികളും തീരുമാനങ്ങളും നടപ്പാക്കാനും ശ്രമിച്ച നേതാവായിരുന്നു അദ്ദേഹം. 

സുർജിത്​ സിങ്​ ബർണാല


1985-87 കാലത്ത്​ പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന സുർജിത്​ സിങ്​ ബർണാലയാണ്​ ഇൗ വർഷം വിടപറഞ്ഞ മറ്റൊരു രാഷ്​ട്രീയ നേതാവ്​.  തീവ്രവാദം ശക്തിപ്പെടുകയും പഞ്ചാബ് രക്തരൂഷിതമാവുകയും ചെയ്ത പ്രതിസന്ധിഘട്ടത്തില്‍ ഭരണനേതൃത്വം ബര്‍ണാലയുടെ കൈകളിലായിരുന്നു. 1977ല്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മൊറാര്‍ജി ദേശായി സര്‍ക്കാറില്‍ കൃഷിമന്ത്രിയായി. അകാലിദള്‍ പ്രസ്ഥാനത്തിലെ മിതവാദി നേതാവായാണ് ബർണാല അറിയപ്പെട്ടത്. തമിഴ്നാട്​, ഉത്തരാഖണ്ഡ്, ആന്ധ്രപ്രദേശ്, അന്തമാന്‍-നികോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഗവര്‍ണറായും പ്രവർത്തിച്ചിട്ടുണ്ട്​.  ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്ത ബർണാല ജനുവരി 14നാണ്​ അന്തരിച്ചത്​. 

സയ്യിദ് ഷഹാബുദ്ദീന്‍


അഖിലേന്ത്യ മുസ്ലിം മജ്ലിസെ മുശാവറ മുന്‍ പ്രസിഡന്‍റും ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി നേതാവും മുന്‍ എം.പിയുമായിരുന്നു സയ്യിദ് ഷഹാബുദ്ദീന്‍ മാർച്ച്​ 4ന്​ അന്തരിച്ചു. ഇന്ത്യന്‍ വിദേശ സര്‍വിസില്‍ ഉന്നത ഉദ്യോഗസ്ഥനായിരിക്കെ സ്വയം വിരമിച്ച് രാഷ്ട്രീയ രംഗത്തിറങ്ങുകയായിരുന്നു. ജനതപാര്‍ട്ടി സെക്രട്ടറിയായി ദേശീയ രാഷ്ട്രീയത്തില്‍ അരങ്ങേറ്റംകുറിച്ച ഷഹാബുദ്ദീന്‍ 1979നും 1996നുമിടയില്‍ മൂന്നുതവണ പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്​. 1983ല്‍ ഷഹാബുദ്ദീന്‍ തുടങ്ങിയ ‘മുസ്ലിം ഇന്ത്യ’ 20 വര്‍ഷത്തോളം മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. 1980ല്‍ മുസ്ലിം എം.പിമാരുടെ യോഗം വിളിച്ചുകൂട്ടി ഇന്ത്യന്‍ മുസ്ലിംകളുടെ പ്രശ്നപരിഹാരത്തിനായി പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ സമീപിച്ച് മുസ്ലിം നേതൃസ്ഥാനത്ത് എത്തി. ശാബാനു കേസിലെ സുപ്രീംകോടതി വിധിയെ തുടര്‍ന്നുണ്ടായ നിയമനിര്‍മാണത്തിനും ബാബരി മസ്ജിദ് തിരിച്ചുപിടിക്കുന്നതിനും നടത്തിയ നീക്കങ്ങളിലൂടെയും ദേശീയതലത്തില്‍ ശ്രദ്ധേയനായി.

കോട്ടുമല ബാപ്പു മുസ്ലിയാര്‍


സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജോയിന്‍റ് സെക്രട്ടറിയായിരുന്ന കോട്ടുമല ബാപ്പു മുസ്ലിയാര്‍ സമസ്ത ആവിഷ്കരിച്ച് നടപ്പാക്കിയ മുഴുവന്‍ പദ്ധതികള്‍ക്കും നേതൃപരമായ പങ്ക് വഹിച്ച പണ്ഡിതനായിരുന്നു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ചരിത്രത്തില്‍ തുടര്‍ച്ചയായി രണ്ടുതവണ ചെയര്‍മാന്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റിയില്‍ പരിഷ്കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ബാപ്പു മുസ്​ലിയാർ ജനുവരി 10 ന്​ അന്തരിച്ചു.

ഇ​മാ​ൻ  അ​ഹ്​​മ​ദ് 


ലോ​ക​ത്തെ ഭാ​ര​മേ​റി​യ വ​നി​ത​യെ​ന്ന പേരിൽ ലോകം മുഴുവൻ ശ്രദ്ധനേടിയ ഇൗ​ജി​പ്​​തു​കാ​രിയാണ്​ ഇ​മാ​ൻ  അ​ഹ്​​മ​ദ് അ​ബ്​​ദു​ൽ അ​ഥി. 500 കിലോ ഭാരമുള്ള ഇമാന്‍ കഴിഞ്ഞ 25 വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറങ്ങിയിരുന്നില്ല. ഭാരം കുറച്ച്​ പുറം ലോകത്തേക്ക്​ സഞ്ചരിക്കാനുള്ള ആഗ്രഹമാണ്​ ചികിത്​സക്കായി ഇമാനെ ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിച്ചത്​.  മൂന്നു മാസത്തെ ചികിത്​സക്ക്​ ശേഷം 176 കി​േലാ ആയി കുറഞ്ഞെന്ന്​ മുംബൈയിലെ ഡോക്​ടർമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ ഇത്​ നുണയാണെന്ന്​ കുടുംബം ആരോപിക്കുകയും മെയ്​ മാസം ഇമാനെ അബുദാബി​യിലെ ആശുപത്രിയിലേക്ക്​ മാറ്റുകയും ചെയ്​തു. പിന്നീട്​ ഭാരം നന്നായി കുറഞ്ഞെന്നും ഇമാൻ സുഖം പ്രാപിക്കുകയാണെന്ന്​ അവകാശപ്പെടുകയും ചെയ്​തെങ്കിലും സെപ്​തംബർ 25 ന്​ ലോകത്തെ ഞെട്ടിച്ചുകൊണ്ട്​ ഇമാൻ മരണത്തിനു കീഴടങ്ങുകയായിരുന്നു. 

അ​ലി അ​ബ്​​ദു​ല്ല സാ​ലി​ഹ്


യ​മ​ന്‍ മു​ന്‍ പ്ര​സി​ഡ​ൻ​റും യ​മ​ന്‍ പോ​പു​ല​ര്‍ കോ​ണ്‍ഗ്ര​സ് പാ​ര്‍ട്ടി നേ​താ​വു​മാ​യ അ​ലി അ​ബ്​​ദു​ല്ല സാ​ലി​ഹ് കൊ​ല്ല​പ്പെ​ട്ടതാണ്​ ആഗോളതലത്തിൽ ഇൗ വർഷം ചർച്ച ചെയ്യപ്പെട്ട മറ്റൊരു മരണം. ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ സ​ന്‍ആ​യി​ലെ ഭ​വ​ന​ത്തി​ല്‍ ഹൂ​തി​ക​ള്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ലി സാ​ലി​ഹും കൂ​ടെ​യു​ള്ള​വ​രും കൊ​ല്ല​പ്പെ​ട്ട​ത്. ​അബ്​​ദു​റ​ബ്ബ് മ​ന്‍സൂ​ര്‍ ഹാ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒൗ​ദ്യോ​ഗി​ക സ​ര്‍ക്കാ​റി​നെ​തി​രെ വി​ഘ​ട​ന പോ​രാ​ട്ടം ന​ട​ത്തിുകയായിരുന്നു അ​ലി സാ​ലി​ഹ്. ത​ല​ക്കും ശ​രീ​ര​ത്തി​​​​​െൻറ ഇ​ത​ര​ഭാ​ഗ​ത്തും വെ​ടി​യേ​റ്റാണ്​ ഡിസംബർ നലിന്​ അലി അബ്​ദുല്ല  സാലിഹ് മരിക്കുന്നത്​. 

 

- തയാറാക്കിയത്​ വി.ഗാർഗി
 

Tags:    
News Summary - Loss of 2017 - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.