സെൽഫി എടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു; കുടുംബത്തിലെ അഞ്ച്പേർക്ക് ദാരുണാന്ത്യം

റാഞ്ചി: സെൽഫിയെടുക്കുന്നതിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ജാർഖണ്ഡിലെ ദിയോഘർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. നിയന്ത്രണം നഷ്ടപെട്ട കാർ പാലത്തിൽ നിന്നും താഴേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ദിയോഘറിലെ ശരത്തിലെ അസൻസോൾ സങ്കുൽ ഗ്രാമത്തിൽ നിന്ന് ഗിരിദിലേക്ക് പോകുംവഴിയാണ് അപകടം. പൊലീസ് എത്തിയതിനു ശേഷമാണു കാർ പുറത്തെടുത്തത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ദിയോഘർ സദർ ആശുപത്രിയിലേക്ക് അയച്ചു. അപകടത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു.

Tags:    
News Summary - Lost control of vehicle while taking selfie; A tragic end for five members of the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.