പുലർച്ചെയുള്ള ബാങ്ക് വിളി ഉറക്കം കെടുത്തുന്നു, വീണ്ടും വിവാദ പ്രസ്താവനയുമായി പ്രജ്ഞ സിങ്

ഭോപാൽ: പുലര്‍ച്ചെയുളള ബാങ്ക് വിളിക്കെതിരെ വിവാദ പ്രസ്താവനയുമായി മലേഗാവ് സ്‌ഫോടനക്കേസ് പ്രതിയും ബി.ജെ.പിയുടെ ഭോപാല്‍ എം.പിയുമായ പ്രജ്ഞ സിങ് ഠാക്കൂര്‍. പുലര്‍ച്ചെയുളള ലൗഡ് സ്പീക്കറിലൂടെയുളള ശബ്ദം ജനങ്ങളുടെ ഉറക്കം കെടുത്തുന്നതാണെന്നും രക്ത സമ്മര്‍ദം കൂട്ടുന്നതാണെന്നും പ്രജ്ഞസിങ് പറഞ്ഞു.

പുലർച്ചെ അഞ്ചുമണിമുതലുള്ള ശബ്ദം സന്യാസിമാരുടെ സാധനയും തടസ്സപ്പെടുത്തുന്നു. അവരുടെ ആദ്യ ആരതിക്കുളള സമയവും അപ്പോഴാണ്. ആ സമയത്ത് ലൗഡ് സ്പീക്കറിലൂടെ ശബ്ദം വരുന്നത് സാധന നടത്തുന്നതിനെ തടസ്സപ്പെടുത്തും. മറ്റു മതസ്ഥരുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കുന്നത് ഇസ്ലാമില്‍ അനുവദനീയമല്ല എന്നും പ്രജ്ഞ സിങ് ആരോപിച്ചു. ബാങ്ക് വിളിയെന്ന് നേരിട്ട് പറയാതെയായിരുന്നു എം.പിയുടെ വിമർശനം.

രോഗികളായ പലരും പുലർച്ചെയാണ് ഉറങ്ങാൻ തുടങ്ങുന്നത്. രാവിലെയുള്ള ശബ്ദം ഇവരുടെ ഉറക്കം കെടുത്തുകയും മറ്റ് പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നു.

എന്നാല്‍ പ്രാജ്ഞാസിങ്ങിന്‍റെ ആരോപണത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് വാക്താവ് നരേന്ദ്ര സലൂജ രംഗത്തെത്തി. പൂജയെ കുറിച്ചും ബാങ്കിനെ കുറിച്ചും സംസാരിക്കേണ്ട സമയമല്ലിത്. ഭോപാലിലെ ഹമീദിയെ ആശുപത്രിയില്‍ മരിച്ച നവജാത ശിശുക്കളുടെ രക്ഷിതാക്കളെ ആശ്വസിപ്പിക്കാനാണ് പ്രജ്ഞസിങ് സമയം കണ്ടെത്തേണ്ടതെന്ന് നരേന്ദ്ര സലൂജ പറഞ്ഞു. പ്രജ്ഞയുടെ പ്രസ്താവന ഇന്ത്യൻ സംസ്ക്കാരത്തെ വിലകുറച്ച് കാണിക്കുന്നതാണെന്ന് പി.സി.സി മീഡിയ വൈസ് പ്രസിഡന്‍റ് ഭൂപേന്ദ്ര ഗുപ്ത പറഞ്ഞു.

Tags:    
News Summary - Loud calls in morning hours disturb sleep, BJP MP Pragya Singh Thakur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.