അഹ്മദാബാദ്: ഗുജറാത്ത് മതസ്വാതന്ത്ര്യ ഭേദഗതി ബില്ലിൽ (ലവ് ജിഹാദ് ബിൽ -2021) ഗവർണർ ഒപ്പിടരുതെന്ന് ആവശ്യപ്പെട്ട് പൗരാവകാശ സംഘടനകളുടെ കൂട്ടായ്മയായ പിന്നാക്ക ഏകോപന സമിതി ഗവർണർ ആചാര്യ ദേവവ്രതിന് കത്തയച്ചതായി സംഘടന കൺവീനർ മുജാഹിദ് നഫീസ് 'മാധ്യമ'ത്തോട് പറഞ്ഞു. മുസ്ലിംകളെ മാത്രം ലക്ഷ്യമിട്ട ബിൽ നിയമമായാൽ അതു സ്ത്രീകളെ രണ്ടാംതരം പൗരിമാരായി കാണാനിടയാക്കും. തീർത്തും ഭരണഘടനാവിരുദ്ധമായ നടപടിയാണ് ബി.ജെ.പി സർക്കാർ ലക്ഷ്യമിടുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഇഷ്ടമുള്ളയാളെ സ്നേഹിക്കാനും വിവാഹം കഴിക്കാനും ഉള്ള അവകാശം ജീവിക്കാനുള്ള അവകാശത്തിെൻറ ഭാഗമാണെന്ന് ഭരണഘടന ഉറപ്പുനൽകുന്നുണ്ട്. സ്പെഷൽ മാര്യേജ് ആക്ട് മതേതര സ്വഭാവത്തെയും ജാതിമത പരിഗണനകളില്ലാതെ വിവാഹം കഴിക്കാനുള്ള പൗരെൻറ അവകാശവും ഉറപ്പുവരുത്തുന്നുണ്ട്. ഇതിനെ നിരാകരിക്കുന്നതാണ് ലവ് ജിഹാദ് ബിൽ.
ഒരു കണക്കിെൻറയും പിൻബലമില്ലാതെ ഉൗഹത്തിെൻറ അടിസ്ഥാനത്തിലുള്ള വാദങ്ങൾ നിരത്തിയാണ് നിയമനിർമാണത്തിന് നീക്കം നടത്തിയത്. കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി 2014ൽ നിയമസഭയിൽ പറഞ്ഞ കണക്കുകൾ ഉദ്ധരിച്ചാണ് ഗുജറാത്തിൽ നിയമനിർമാണം. 2006-2014 കാലത്ത് 2667 യുവതികളെ ഇസ്ലാമിലേക്ക് മതംമാറ്റിയതായി ഉമ്മൻ ചാണ്ടി വെളിപ്പെടുത്തിയതായി ആഭ്യന്തര മന്ത്രി പ്രദീപ്സിങ് പരാമർശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.