ജയ്പൂർ: ലവ് ജിഹാദിനെതിരായ പ്രചാരണവും നിയമ നിർമാണവും ബി.ജെ.പി സർക്കാറുകൾ നടപ്പാക്കുന്നതിനിടെ നിലപാട് വ്യക്തമാക്കി രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ലവ് ജിഹാദ് എന്ന വാക്ക് തന്നെ രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമുള്ള ബി.ജെ.പി നിർമിതിയാണെന്ന് ഗെഹ്ലോട്ട് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
''ലവ് ജിഹാദ് എന്ന വാക്ക് രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാർദം തകർക്കാനുമായി ബി.ജെ.പി നിർമിച്ചതാണ്. വിവാഹമെന്ന് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെതിരെ നിയമം കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണ്. ഒരു കോടതി നിയമത്തിലും അത് നിലനിൽക്കില്ല. സ്നേഹത്തിൽ ജിഹാദിന് സ്ഥാനമില്ല.
സാമുദായിക സൗഹാർദം തകർക്കുക, സാമൂഹ്യ സംഘർഷത്തിന് ഇന്ധനം നൽകുക എന്നിവയാണ് ഇതിെൻറ ലക്ഷ്യം. ഭരണഘടന വ്യവസ്ഥകൾ അവഗണിച്ച് പൗരന്മാരോട് യാതൊരു വിവേചനവും ഭരണകൂടം കാണിക്കരുത്'' -അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.
വിവാഹത്തിനുവേണ്ടിയുള്ള മതപരിവർത്തനം ക്രിമിനൽ കുറ്റമാക്കി ഉത്തർ പ്രദേശ്, മധ്യപ്രദേശ് അടക്കമുള്ള ബി.ജെ.പി സർക്കാറുകൾ നിയമനിർമണാം നടത്തുന്നതിനിടെയാണ് രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ ഇതിനെ രംഗത്ത് വരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.