ലഖ്നോ: മതപരിവർത്തന വിരുദ്ധ നിയമം ഭേദഗതി ചെയ്യാനുള്ള ബിൽ പാസാക്കി ഉത്തർപ്രദേശ് സർക്കാർ. ലൗ ജിഹാദുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് ജീവപര്യന്തം ശിക്ഷ വരെ ലഭിക്കാവുന്ന കർശനമായ വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുന്നത്. പാർലമെൻ്ററി കാര്യ മന്ത്രി സുരേഷ് ഖന്നയാണ് ഇത് സംബന്ധിച്ച ബിൽ പാർലമെൻ്റിൽ അവതരിപ്പിച്ചത്.
വഞ്ചനാപരമോ നിർബന്ധിതമോ ആയ മതപരിവർത്തനത്തിന് 10 വർഷം വരെ ശിക്ഷയും 50,000 രൂപ പിഴയുമാണ് നിലവിലെ വ്യവസ്ഥ.
നിയമവിരുദ്ധമായ മത പരിവർത്തനങ്ങൾക്കുള്ള ധനസഹായം കുറ്റകരമാക്കാനും കൂടി നിർദ്ദേശിക്കുന്നതാണ് യു.പി സർക്കാർ അവതരിപ്പിച്ചിട്ടുള്ള പുതിയ മതപരിവർത്തന നിരോധന ബിൽ 2024. 2021ലാണ് മതപരിവർത്തന നിരോധന നിയമം ഉത്തർപ്രദേശ് സർക്കാർ പാസാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.