ന്യൂഡൽഹി: വിമാനത്താവളങ്ങളിൽ യാത്രക്കാർക്ക് ലഘുഭക്ഷണത്തിന് ഇനി അധിക വില നൽകേണ്ടി വരില്ല. സർക്കാർ നിയന്ത്രണത്തിലുള്ള വിമാനത്താവള ടെർമിനലുകളിൽ മിതമായ നിരക്കിൽ ചായയും ചെറുകടികളും ലഭ്യമാക്കുമെന്ന് വിമാനത്താവള അതോറിറ്റി അറിയിച്ചു.
സ്വകാര്യ വിമാനത്താവളങ്ങളിൽ ലഘുഭക്ഷണത്തിന് കൊള്ളവില ഇൗടാക്കുന്നുവെന്ന പരാതി വ്യാപകമായ സാഹചര്യത്തിലാണ് തീരുമാനം. ചിലയിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഇത്തരം കൗണ്ടറുകൾ പ്രവർത്തിച്ചു തുടങ്ങിയിട്ടുണ്ടെന്നും മിതമായ നിരക്കിൽ കുടിവെള്ളവും ചായയും കടികളും ലഭ്യമാണെന്നും അതോറിറ്റി വൃത്തങ്ങൾ അറിയിച്ചു.
ഡൽഹി, മുംബൈ, ബംഗളൂരു ഉൾപ്പെടെ രാജ്യത്തെ 90ഒാളം വിമാനത്താവളങ്ങളിൽ പ്രവർത്തിക്കുന്ന ഒട്ടുമിക്ക ലഘുഭക്ഷണ ഒൗട്ട്ലറ്റുകളും സ്വകാര്യ മേഖലയിലാണ്.
ഭക്ഷണ സാധനങ്ങൾക്ക് കൊള്ളവിലയാണ് ഇവർ ഇൗടാക്കുന്നതെന്ന പരാതിയും വ്യാപകമാണ്. കഴിഞ്ഞ മാർച്ചിൽ മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം വിമാനത്താവളത്തിൽ വെച്ച് തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചത് ഏറെ ചർച്ചയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.