എ.സി കോച്ചുകളിൽ താഴെയുള്ള ബർത്ത്​ ഭിന്നശേഷിക്കാർക്ക്​ മാത്രമെന്ന്​ റെയിൽവേ

ന്യൂ​ഡ​ൽ​ഹി: മൂ​ന്നാം ക്ലാ​സ്​ എ.​സി കോ​ച്ചു​ക​ളി​​ലെ താ​ഴ്​​ഭാ​ഗ​ത്തു​ള്ള ബ​ർ​ത്തു​ക​ൾ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്​​ത​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു. നി​ല​വി​ൽ സ്ലീ​പ​ർ ക്ലാ​സു​ക​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു ഇൗ ​സൗ​ക​ര്യം. ഇ​തി​നാ​യി ടി​ക്ക​റ്റ്​ റി​സ​ർ​വേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സോ​ഫ്​​റ്റ്​​വെ​യ​റു​ക​ളി​ൽ ആ​വ​ശ്യ​മാ​യ മാ​റ്റം വ​രു​ത്തു​മെ​ന്ന്​ റെ​യി​ൽ​വേ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം ഭി​ന്ന​ശേ​ഷി​ക്കാ​ര​നും മെ​ഡ​ൽ ജേ​താ​വു​മാ​യ കാ​യി​ക​താ​രം സു​ബ​ർ​ണ രാ​ജ്​ താ​ഴെ​യു​ള്ള ബ​ർ​ത്ത്​ അ​നു​വ​ദി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന്​ ട്രെ​യി​നി​ൽ നി​ല​ത്ത്​ കി​ട​ന്ന്​ യാ​ത്ര​ ചെ​യ്​​ത സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​നം. നാ​ഗ്​​പൂ​ർ-​നി​സാ​മു​ദ്ദീ​ൻ ഗ​രീ​ബ്​​ര​ഥ്​ എ​ക്​​സ്​​പ്ര​സി​ൽ സു​ബ​ർ​ണ രാ​ജ്​ നി​ല​ത്ത്​ കി​ട​ന്ന്​ യാ​ത്ര ചെ​യ​്​​ത​ത്​ വി​വാ​ദ​മാ​യ​തോ​ടെ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​നും ഇ​ത്ത​രം പ്ര​ശ്​​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും റെ​യി​ൽ​വേ മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു ഉ​ത്ത​ര​വി​ട്ടി​രു​ന്നു. പു​തി​യ സം​വി​ധാ​നം ഒ​രാ​ഴ്​​ച​ക്ക​കം നി​ല​വി​ൽ​വ​രും. 
 

Tags:    
News Summary - Lower Berth In Third AC Coach To Be Reserved For Differently Abled india news, malayalam news, madhyamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.