രാജ്യത്ത്​ പുതിയ കോവിഡ്​ കേസുകൾ 8635; എട്ട്​ മാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്ക്​

ന്യൂഡൽഹി: രാജ്യത്ത്​ പ്രതിദിന കേവിഡ്​ കേസുകൾ എട്ടുമാസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ സംഖ്യയിലെത്തി. 24 മണിക്കൂറിനിടെ 8635 പുതിയ കേസുകളാണ്​ രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്​തത്​. 94 പേർ മരിച്ചു.

​ഇതോടെ രാജ്യ​ത്ത്​ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 1,07,66,245 ആയതായി ആരോഗ്യ കുടുബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

കഴിഞ്ഞ വർഷം ജനുവരി 30നായിരുന്നു രാജ്യത്ത്​ ആദ്യമായി കോവിഡ്​ ബാധ സ്​ഥിരീകരിച്ചത്​. ചൈനയിലെ വൂഹാനിൽ നിന്നെത്തിയ മലയാളിയായ മെഡിക്കൽ വിദ്യാർഥിക്കായിരുന്നു ആദ്യമായി കോവിഡ്​ ബാധിച്ചത്​.

ഒരു വർഷത്തിനിടെ 1.04 കോടി പേർ രോഗമുക്തരായിട്ടുണ്ട്​. 1,63,353 പേരാണ്​ നിലവിൽ ചികിത്സയിലുള്ളത്​. 1,54,486 പേരാണ്​ കോവിഡ്​ ബാധിച്ച്​ മരണത്തിന്​ കീഴടങ്ങിയത്​. രാജ്യത്ത്​ ഇതുവരെ 39,50,156 പേർക്ക്​ വാക്​സിൻ നൽകി.

കേരളത്തിൽ തിങ്കളാഴ്ച 3459 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചിരുന്നു. 24 മണിക്കൂറിനിടെ 33,579 സാമ്പിളുകളാണ്​ പരിശോധിച്ചത്​. 10.30 ആണ്​ ടെസ്റ്റ്​ പോസിറ്റിവിറി നിരക്ക്​.

Tags:    
News Summary - Lowest One-Day covid 19 cases Rise In Eight Months in india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.