ന്യൂഡല്‍ഹി: എല്‍.പി.ജി സിലിണ്ടറുകള്‍ ഇഷ്ടമുള്ള വിതരണക്കാരില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് റീഫില്‍ ചെയ്യാനുള്ള സൗകര്യവുമായി കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം. പുതിയ തീരുമാന പ്രകാരം ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള വിതരണക്കാരില്‍ നിന്നും സിലിണ്ടറുകള്‍ റീഫില്‍ ചെയ്യാന്‍ സാധിക്കും.
എല്‍.പി.ജി കണക്ഷന്‍ എടുത്ത ഓയില്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ (ഒ.എം.സി) പട്ടികയില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് വിതരണക്കാരെ തെരഞ്ഞെടുക്കാം. ആദ്യ ഘട്ടത്തിൽ ചണ്ഡിഗഡ്, കോയമ്പത്തൂര്‍, ഗുരുഗ്രാം, പൂനെ, റാഞ്ചി എന്നീ അഞ്ച് നഗരങ്ങളില്‍ പദ്ധതി നടപ്പാക്കുക.
നിലവിലെ സംവിധാനത്തിൽ തെരഞ്ഞെടുത്ത ഡീലര്‍മാരിൽ നിന്നു മാത്രമാണ് എൽ.പി.ജി സിലിണ്ടര്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ഇത് സിലിണ്ടറുകളുടെ ലഭ്യത കുറവുള്ള വിദൂര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക് റീഫിൽ ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടാക്കാറുണ്ട്. പുതിയ പദ്ധതിയിലൂടെ ഈ ബുദ്ധിമുട്ട് പരിഹരിക്കാനാണ് പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.