ന്യൂഡൽഹി: ഡൽഹി വംശീയാതിക്രമത്തിൽ പൊലീസിനെയും സർക്കാർ നടപടികളെയും ന്യായീകരി ച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. വസ്തുതാവിരുദ്ധമായ വിശദീകരണം നടത്തുന്നുവെന്നാര ോപിച്ച് ലോക്സഭയിൽ പ്രതിപക്ഷം ഇറങ്ങിപ്പോയി.
വിഷയത്തിൽ അമിത് ഷാ പ്രതികരിക്കുന്നത് ആദ്യമാണ്. 36 മണിക്കൂർകൊണ്ട് കലാപം ഒതുക്കാൻ പൊലീസിന് സാധിച്ചുവെന്നും ഇത് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു. 1.70 കോടി ജനങ്ങളുള്ള ഡൽഹിയിൽ 20 ലക്ഷം പേർ നിവസിക്കുന്ന മേഖലകളിലുണ്ടായ സംഘർഷം അവിടെ മാത്രമായി പൊലീസ് ഒതുക്കി.
അതിക്രമത്തിന് ഉത്തരവാദികളായ ആരെയും വെറുതെ വിടില്ല. ജാതിയും മതവും പാർട്ടിയുമൊന്നും നോക്കില്ല. നഷ്ടം വരുത്തിയവരിൽനിന്ന് നഷ്ടപരിഹാര സംഖ്യ ഈടാക്കും. 700 എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 2647 പേർ അറസ്റ്റിലോ കസ്റ്റഡിയിലോ ആണ്. സോഫ്റ്റ്വെയർ സംവിധാനങ്ങളിലൂടെ 1100 പേരെ തിരിച്ചറിഞ്ഞു. കലാപകാരികളിൽ 300 പേർ യു.പിയിൽനിന്ന് അതിർത്തി കടന്ന് എത്തിയവരാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, കപിൽ മിശ്ര, അനുരാഗ് ഠാകുർ, പർവേശ് മിശ്ര തുടങ്ങിയവരുടെ പ്രകോപന പ്രസംഗങ്ങളെക്കുറിച്ച പ്രതിപക്ഷ വിമർശനത്തോട് ആഭ്യന്തര മന്ത്രി പ്രതികരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.