കോവിഡ്​ -19; ലഖ്​നോവിൽ മത്സ്യവും മാംസവും നിരോധിച്ചു

​ലഖ്​നോ: കോവിഡ്​ -19 മാംസത്തിലൂടെ പകരില്ലെന്ന്​ ഉറപ്പുവരുത്തുന്നതിനായി ലഖ്​നോയിൽ മാംസം, പാതി വേവിച്ച മാംസം , മത്സ്യം എന്നിവ നിരോധിച്ചു. ഇവയുടെ വിൽപ്പന താൽക്കാലികമായാണ്​ നിരോധിച്ചത്​.

ഹോട്ടലുകൾ, റസ്​റ്ററൻറുകൾ തുടങ്ങിയവ വൃത്തിയുള്ളതും അണുവിമുക്തമാണെന്നും​ ഉറപ്പുവരുത്തണമെന്ന്​ നിർദേശം നൽകി. ലഖ്​നോ ജില്ല മജിസ്​ട്രേറ്റ്​ അഭിഷേക്​​ പ്രകാശാണ്​ നിർദേശം നൽകിയത്​.

രാജ്യത്ത്​ 29 പേർക്കാണ്​ കൊറോണ വൈറസ്​ ബാധ സ്​ഥിരീകരിച്ചത്​. അവസാനമായി ഗുരുഗ്രാമിലെ പേടിഎം ജീവനക്കാരനാണ്​ രോഗബാധ സ്​ഥിരീകരിച്ചത്​. രാജ്യത്ത്​ വൈറസ്​ ബാധ സ്​ഥിരീകരിച്ചവരിൽ 16പേർ ഇറ്റാലിയൻ പൗരന്മാരാണ്​.

Tags:    
News Summary - Lucknow Bans sale of meat to stop Spread of Coronavirus -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.