ന്യൂഡൽഹി: ‘‘മേരാ ഭാരത് മഹാൻ, മേരി മാഡം മഹാൻ (എെൻറ ഭാരതം മഹത്തരം, എെൻറ മാഡവും മഹത് തരം)’’, പാക് ജയിലിൽനിന്ന് മോചിതനായി ഇന്ത്യയിൽ തിരിച്ചെത്തിയ ഹാമിദ് അൻസാരിയുടെ മാതാവ് ഫൗസിയ, വിദേശകാര്യമന്ത്രി സുഷമ സ്വരാജിെൻറ കെട്ടിപ്പുണർന്നുെകാണ്ട് പറഞ ്ഞു. മകെൻറ മോചനത്തിനായി എല്ലാം ചെയ്തത് മാഡമാണെന്നും വിതുമ്പലോടെ പറഞ്ഞ ഫൗസിയയെ ചേർത്തുപിടിച്ച സുഷമ, അവരെ ആശ്വസിപ്പിച്ച് അടുത്തിരുത്തുകയും ചെയ്തു. വിതുമ്പലോടെ തെൻറ ദുരിതപർവം വിശദീകരിച്ച ഹാമിദിനെയും മന്ത്രി ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.
വിദേശകാര്യമന്ത്രാലയം പുറത്തുവിട്ട വിഡിയോയിലാണ് വികാരനിർഭര രംഗങ്ങൾ ഉള്ളത്.
വാഗ അതിർത്തി വഴി ചൊവ്വാഴ്ച ഇന്ത്യയിൽ തിരികെയെത്തിയ ഹാമിദും കുടുംബവും മോചനത്തിനായി പ്രവർത്തിച്ച വിദേശകാര്യ മന്ത്രിക്ക് നന്ദി പറയാനാണ് മന്ത്രാലയത്തിൽ എത്തിയത്.
ഒാൺലൈൻ വഴി പ്രണയത്തിലായ പെൺകുട്ടിയെ കാണാൻ അഫ്ഗാനിസ്താൻ വഴി പാകിസ്താനിലെത്തി പിടിയിലായ മുംബൈ സ്വദേശി ഹാമിദ് അൻസാരി മൂന്നു വർഷത്തെ ജയിൽവാസത്തിനുശേഷം കഴിഞ്ഞ ദിവസം മോചിതനായിരുന്നു. രേഖകൾ ഇല്ലാത്തതിനാൽ ഇന്ത്യയിലേക്കുള്ള മടക്കം അനിശ്ചിതത്വത്തിലായ ഹാമിദിനുവേണ്ടി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇടപെട്ട് അടിയന്തര യാത്രാ രേഖകൾ തയാറാക്കി നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.