'കമീഷൻ സർക്കാർ'; പ്രിയങ്കയുടെ ട്വീറ്റിൽ കേസെടുത്ത് പൊലീസ്

ന്യൂഡൽഹി: മധ്യപ്രദേശിൽ 50 ശതമാനം കമീഷൻ വാങ്ങുന്ന സർക്കാറാണെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിൽ കേസെടുത്ത് പൊലീസ്. മധ്യപ്രദേശിലെ ഇൻഡോർ പൊലീസാണ് പ്രിയങ്കയുടെ സമൂഹമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെ കേസെടുത്തത്. പ്രിയങ്കയെ കൂടാതെ കോൺഗ്രസ് മധ്യപ്രദേശ് അധ്യക്ഷൻ കമൽനാഥ്. മുൻ കേന്ദ്രമന്ത്രി അരുൺ യാദവ് എന്നിവരുടെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ബി.ജെ.പി ലീഗൽ സെൽ കൺവീനർ നിമേഷ് പതകാണ് പരാതി നൽകിയതെന്ന് ഇൻഡോർ പൊലീസ് അറിയിച്ചു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. മധ്യപ്രദേശിലെ കരാറുകാരോട് 50 ശതമാനം കമീഷൻ വാങ്ങുന്നുവെന്ന ആരോപിക്കുന്ന കത്ത് പങ്കുവെച്ചയാൾക്കെതിരെയും കേസെടുത്തിട്ടുണ്ട്.

50 ശ​ത​മാ​നം ക​മീ​ഷ​ൻ ന​ൽ​കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ സ​ർ​ക്കാ​റി​ൽ​നി​ന്ന് പ​ണം ല​ഭി​ക്കു​ന്നു​ള്ളൂ​വെ​ന്നു പ​രാ​തി​പ്പെ​ട്ട് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള ക​രാ​റു​കാ​രു​ടെ യൂ​നി​യ​ൻ ഹൈ​കോ​ട​തി ചീ​ഫ് ജ​സ്റ്റി​സി​ന് ക​ത്തെ​ഴു​തി​യ​താ​യി പ്രി​യ​ങ്ക ഗാ​ന്ധി എ​ക്‌​സി​ൽ (ട്വി​റ്റ​റി​ൽ) ആ​രോ​പി​ച്ചിരുന്നു.

ക​ർ​ണാ​ട​ക​യി​ലെ ബി.​ജെ.​പി സ​ർ​ക്കാ​ർ 40 ശ​ത​മാ​നം ക​മീ​ഷ​ൻ വാ​ങ്ങി​യി​രു​ന്നു. ഈ ​റെ​ക്കോ​ഡ് ത​ക​ർ​ത്താ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ ബി.​ജെ.​പി മു​ന്നേ​റു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ ജ​ന​ങ്ങ​ൾ ക​മീ​ഷ​ൻ സ​ർ​ക്കാ​റി​നെ പു​റ​ത്താ​ക്കി. മ​ധ്യ​പ്ര​ദേ​ശി​ലെ ജ​ന​ങ്ങ​ളും 50 ശ​ത​മാ​നം ക​മീ​ഷ​ൻ സ​ർ​ക്കാ​റി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കു​മെ​ന്നും അ​വ​ർ പോ​സ്റ്റി​ൽ പ​റ​ഞ്ഞിരുന്നു.

Tags:    
News Summary - Madhya Pradesh BJP lodges case after Priyanka Gandhi's '50% commission' charge

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.