ന്യൂഡൽഹി: മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹരജിയിൽ ആശങ്ക അറിയിച്ച് സുപ്രീംകോടതി.
‘ഒരു ജഡ്ജിയെ എതിർകക്ഷിയാക്കി എങ്ങനെയാണ് നിങ്ങൾ പൊതുതാൽപര്യ ഹരജി നൽകുക? അൽപം മാന്യത കാണിക്കണം. ഒരു ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം വേണമെന്ന് വെറുതെ പറയാൻ നിങ്ങൾക്കാവില്ല. ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് സുപ്രീംകോടതി മുൻ ജഡ്ജിയാണ്.
ബെഞ്ചിന് മുന്നിൽ കേസ് ജയിക്കാത്തതിന്റെ പേരിൽ ഒരു ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം ആവശ്യപ്പെടാനാകില്ല’- പുണെക്കാരനായ പരാതിക്കാരൻ നൽകിയ ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.