ഇംഫാൽ: സായുധസേനക്ക് പ്രത്യേക അധികാരം നല്കുന്ന നിയമമായ അഫ്സ്പ (ആംഡ് ഫോഴ്സസ് -സ്പെഷൽ പവേഴ്സ് -ആക്ട്) ആറുമാസം കൂടി നീട്ടി മണിപ്പൂർ സർക്കാർ. ഇംഫാൽ താഴ്വരയിലെ 19 പൊലീസ് സ്റ്റേഷൻ പരിധികളിലും അസമുമായി അതിർത്തി പങ്കിടുന്ന ഭാഗങ്ങളിലും ഒഴികെ ഈ നിയമം ബാധകമാണ്. ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ഒക്ടോബർ ഒന്നുമുതൽ ആറുമാസം കൂടി അഫ്സ്പ നീട്ടുന്നതിന് സംസ്ഥാന സർക്കാറിന്റെ അഭ്യർഥന പ്രകാരം ഗവർണർ അനുമതി നൽകിയത്.
സായുധസേനകള്‍ക്ക് ക്രമസമാധാന പരിപാലനത്തിന്റെ ഭാഗമായി തിരച്ചില്‍ നടത്താനും അറസ്റ്റ് ചെയ്യാനും വെടിയുതിര്‍ക്കാനുമുള്ള അധികാരം നല്‍കുന്നതാണ് ഈ പ്രത്യേക നിയമം. മെയ്തേയി വിഭാഗത്തിന് ഭൂരിപക്ഷമുള്ളവയാണ് അഫ്സ്പയിൽനിന്ന് ഒഴിവായ പ്രദേശങ്ങൾ. സംസ്ഥാന ജനസംഖ്യയുടെ 53 ശതമാനവും മെയ്തേയികൾ ആണ്.
മണിപ്പൂരിൽ 2023 മേയ് മുതൽ മെയ്തേയി-കുക്കി സമുദായങ്ങൾ തമ്മിൽ നടന്ന കലാപത്തിൽ ഇതുവരെ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളുടെ വീടുകൾ തകർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.