ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് മുന്നോട്ടുവെച്ച പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കി ഉത്തരവ്. രണ ്ടുലക്ഷം രൂപവരെയുള്ള കാർഷിക കടങ്ങൾ കമൽനാഥ് സർക്കാർ എഴുതിത്തള്ളി. ഇതുസംബന്ധിച്ച ഫയലിൽ മുഖ്യമന്ത്രി ഒപ്പുവെച്ചശേഷം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് രജോറ കടം എഴുതിത്തള്ളുന്ന ഉത്തരവും പുറപ്പെടുവിച്ചു.
ദേശസാൽകൃത, സഹകരണ ബാങ്കുകളിൽനിന്ന് വായ്പയെടുത്തവരാവും പദ്ധതിയുടെ ഗുണഭോക്താക്കൾ. കോൺഗ്രസ് അധികാരത്തിൽവന്നാൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് തെരഞ്ഞെടുപ്പിനുമുമ്പ് വാഗ്ദാനം നൽകിയിരുന്നു.
കർഷകപ്രക്ഷോഭത്തിനിടെ പൊലീസ് വെടിവെപ്പിൽ ആറുപേർ മരിച്ച മന്ദ്സൗർ ജില്ലയിലെ പിപിലിയ മൻഡിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെതായിരുന്നു പ്രഖ്യാപനം. ശേഷം കമൽനാഥും ജ്യോതിരാദിത്യ സിന്ധ്യയും പ്രഖ്യാപനം ആവർത്തിച്ചു. അധികാരമേെറ്റടുത്താൽ 10 ദിവസത്തിനകം വാഗ്ദാനം നടപ്പാക്കുമെന്നും 11ാം ദിവസത്തിലേക്ക് നീളില്ലെന്നും അവർ കർഷകർക്ക് വാക്കുനൽകി. ഇക്കാര്യം കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും ചേർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.