ഭോപാൽ: മധ്യപ്രദേശിലെ കമൽനാഥ് സർക്കാറിെൻറ വകുപ്പ് വിഭജനം പൂർത്തിയായി. പബ്ലിക് റിലേഷൻസ്, വ്യവസായം, ന ിക്ഷേപ പ്രോത്സാഹനം, സാേങ്കതിക വിദ്യാഭ്യാസം, തൊഴിൽ വകുപ്പ് എന്നിവ മുഖ്യമന്ത്രി കമൽനഥിെൻറ കീഴിൽ തന്ന െ നിർത്തിക്കൊണ്ടാണ് വകുപ്പ് വിഭജനം നടത്തിയത്.
ആദിവാസി വിഭാഗം നേതാവും ദിഗ്വിജയ് സിങ് സർക്കാറിൽ മന്ത്രിയുമായിരുന്ന ബാല ബച്ചന് ആഭ്യന്തരം, ജയിൽ വകുപ്പ് എന്നിവയും മുതിർന്ന എം.എൽ.എ തുൾസി സിലാവതിന് ആരോഗ്യ വകുപ്പും നൽകി.
ഗോവിന്ദ് രജ്പുതിന് റവന്യൂ, ഗതാഗതം, തരുൺ ഭാനോട്ടിന് ധനകാര്യം, പ്രഭുരാം ചൗധരിക്ക് വിദ്യാഭ്യാസം, വിജയലക്ഷ്മി സാധോക്ക് സാംസ്കാരികം, ആരോഗ്യ വിഭ്യാഭ്യാസം, ഹുക്കും സിങ് കരദക്ക് ജലവിഭവം, മുതിർന്ന എം.എൽ.എ ഡോ.ഗോവിന്ദ് സിങ്ങിന് സഹകരണ - പാർലമെൻററികാര്യ വകുപ്പ്, സജ്ജൻ സിങ് വർമക്ക് പൊതുമരാമത്ത് എന്നിവയാണ് ലഭിച്ചത്.
മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ദിഗ്വിജയ് സിങ്ങിെൻറ മകനും മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞയാളുമായ ജയ്വർധന് നഗരഭരണമാണ് നൽകിയിരിക്കുന്നത്. 28 കാബിനറ്റ് മന്ത്രിമാരാണ് മധ്യപ്രദേശിൽ ചുമതലയേറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.