ന്യൂഡൽഹി: മധ്യപ്രദേശിൽ വോട്ടർപ്പട്ടികയില്‍ ബി.ജെ.പി 40 ശതമാനം വ്യാജവോട്ടര്‍മാരെ ചേര്‍ത്തതായി ആരോപണം. ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് നൽകിയ പരാതിയിൽ തെരഞ്ഞെടുപ്പ് കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു.
സംസ്ഥാനത്തെ വോട്ടർപ്പട്ടികയിൽ 60 ലക്ഷം വ്യാജവോട്ടർമാരെയാണ് ബി.ജെ.പി ചേർത്തതെന്ന് കോൺഗ്രസ് ആരോപിച്ചു. വ്യാജ വോട്ടർമാരുടെ തെളിവുകൾ സഹിതമാണ് കോണ്‍ഗ്രസ് മധ്യപ്രദേശ് അധ്യക്ഷന്‍ കമല്‍നാഥ്, നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിങ് എന്നിവർ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയത്.
ഒരു സ്ത്രീയുടെ പേരിൽതന്നെ 24 സ്ഥലങ്ങളിലാണ് വോട്ടർപ്പട്ടികയിൽ പേരുള്ളത്. കൂടാെത, സ്ത്രീകളുടെ ഫോട്ടോക്ക് പുരുഷൻമാരുടെ പേരും മേല്‍വിലാസവും വരെ ഉപയോഗിച്ചിട്ടുണ്ടെന്നും കമീഷന് പരാതി നൽകിയതിന് ശേഷം കോൺഗ്രസ് നേതാക്കൾ നടത്തിയ വാർത്തസമ്മേളനത്തിൽ വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ ബി.ജെ.പി ഇപ്പോഴും വ്യാജവോട്ടര്‍മാരെ ചേര്ത്തിക്കൊണ്ടിരിക്കുകയാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി സാങ്കേതികവിദ്യ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് കമീഷൻ വോട്ടർപ്പട്ടിക പരിശോധിക്കണമെന്ന് കോണ്‍ഗ്രസ് കമീഷനോട് ആവശ്യപ്പെട്ടു.
10 വർഷത്തിനിടെ സംസ്ഥാനത്ത് 24 ശതമാനമാണ് ജനസംഖ്യ ഉയർന്നത്. എന്നാൽ, വോട്ടർപ്പട്ടികയിൽ 40 ശതമാനം വളർച്ചയുണ്ടായതായി ജോതിരാദിത്യ സിന്ധ്യ പറഞ്ഞു. ജൂലൈ അവസാനത്തോടെ പരിഷ്കരിച്ച വോട്ടർ ലിസ്റ്റ് പുറത്തിറക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷനും വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.