ഭോപാൽ: കടംകയറിയ കർഷകരുടെ ആത്മഹത്യ തുടരുന്ന മധ്യപ്രദേശിൽ ഒരു മരണംകൂടി. ധർ ജില്ലയിലെ രാംപുര സ്വദേശിയായ ജഗ്ദീഷ് മോറിയാണ് (40) ജീവനൊടുക്കിയത്. കൂടിക്കൊണ്ടിരിക്കുന്ന കടം താങ്ങാനാകാതെയായിരുന്നു മോറിയുടെ ആത്മഹത്യയെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. അതേസമയം, കുടുംബപ്രശ്നം മൂലമാണ് മരണമെന്ന് ധർ എസ്.പി ബീരേന്ദ്ര സിങ് പറഞ്ഞു.
ഇൗമാസം എട്ടിനുശേഷം സംസ്ഥാനത്ത് ആത്മഹത്യ ചെയ്യുന്ന 12ാമത്തെ കർഷകനാണ് ജഗ്ദീഷ് മോറി. സെഹോർ, ഹോഷംഗബാദ്, റായ്സെൻ, വിദിഷ ജില്ലകളിലാണ് നേരത്തേയുള്ള ആത്മഹത്യകൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് കർഷകപ്രക്ഷോഭം രൂക്ഷമായതും ഇൗമാസമായിരുന്നു. മൻദ്സൗറിൽ പ്രക്ഷോഭകർക്കെതിരെ പൊലീസ് നടത്തിയ വെടിവെപ്പിൽ അഞ്ചു കർഷകർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.