ഭോപ്പാൽ: പ്രണയം നിഷേധിച്ചതിന് യുവാവ് പെൺകുട്ടിയുടെ തലവെട്ടി. മധ്യപ്രദേശിലെ കോത്മയിലാണ് സംഭവം. പതിനേഴുകാരി പൂജ പാനികയാണ് കൊല്ലപ്പെട്ടത്. പ്ലസ് വൺ വിദ്യാർഥിനിയായ പൂജ പരീക്ഷക്കായി സ്കൂളിലേക്ക് പോകവെ പ്രതി ദിലീപ് സാഹു ആക്രമിക്കുകയായിരുന്നു. സംഭവ ശേഷം ദിലീപ് രക്ഷപെട്ടു. പ്രതി കുട്ടിയുടെ പിറകെ ഉണ്ടായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ബന്ധുവാണെന്നാണ് കരുതിയത്. എന്നാൽ വിചാരിക്കാതെ ഇയാൾ പെൺകുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നും അവർ പറയുന്നു.
ദിലീപിന്റെ ശല്യം സഹിക്കാതെ 2014ൽ പെൺകുട്ടി പൊലീസിൽ പരാതി നൽകിയിരുന്നു. കേസിൽ അന്വേഷണം നടന്നുവരികെയാണ് സംഭവം. പ്രതിക്കായി തിരച്ചിൽ ഉൗർജിതമാക്കിയതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.