ഭോപാൽ: പൊതുതെരെഞ്ഞടുപ്പിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന എക്സിറ്റ് പോ ളിെൻറ തുടർചലനങ്ങൾ മധ്യപ്രദേശിൽ നിലക്കുന്നില്ല. കോൺഗ്രസ് സർക്കാറിനെ അട്ടിമറ ിക്കാനുള്ള നീക്കങ്ങളുമായി പ്രതിപക്ഷമായ ബി.ജെ.പി മുന്നോട്ടു തന്നെയാണ്. ഇതോടെ സംസ് ഥാന സർക്കാറിൽ പ്രതിസന്ധി മുറുകി. അതേസമയം, പ്രത്യേക നിയമസഭ സമ്മേളനം വിളിക്കണമെ ന്ന ബി.ജെ.പി ആവശ്യത്തെ അതേ നാണയത്തിൽ മുഖ്യമന്ത്രി കമൽനാഥ് വെല്ലുവിളിച്ചു.
സഭ വിളിച്ച് ചേർക്കാൻ തയറാണെന്ന് വ്യക്തമാക്കിയ അദ്ദേഹം കഴിഞ്ഞ അഞ്ചുമാസത്തിനിടെ നാലു തവണയെങ്കിലും കോൺഗ്രസ് സഭയിൽ ഭൂരിപക്ഷം തെളിയിച്ചിട്ടുണ്ടെന്നും അവകാശപ്പെട്ടു. ഇനിയും അതിന് തയാറാണ്. കഴിഞ്ഞ 15 വർഷം നടത്തിയ അഴിമതിയുടെ അന്വേഷണങ്ങളിൽനിന്ന് രക്ഷപ്പെടാനുള്ള അടവാണ് ബി.ജെ.പിയുടെ അവിശ്വാസ നീക്കമെന്നും കമൽനാഥ് പറഞ്ഞു.
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കോൺഗ്രസ് സർക്കാറിെൻറ നില പരുങ്ങലിലാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുതിർന്ന ബി.ജെ.പി നേതാക്കൾ. 230 അംഗ സഭയിൽ 114 എം.എൽ.എമാരാണ് കോൺഗ്രസിനുള്ളത്. രണ്ട് ബി.എസ്.പി, ഒരു എസ്.പി എം.എൽ.എമാരുടെ പിന്തുണയോടെയാണ് കോൺഗ്രസ് അധികാരത്തിലേറിയത്. 109 സീറ്റുമായി തൊട്ടടുത്ത് ബി.ജെ.പിയുണ്ട്. പ്രതിപക്ഷ നേതാവ് ഗോപാൽ ഭാർഗവയാണ് അടിയന്തര നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ ആനന്ദി ബെൻ പേട്ടലിന് ഇൗ മാസം 20ന് കത്ത് നൽകിയത്. മുൻമുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കോൺഗ്രസ് സർക്കാറിനെതിരെ രംഗത്തുണ്ട്. പരസ്പരം പോരടിക്കുന്നവരുടെ കൂടാരമാണ് കോൺഗ്രെസന്ന് അദ്ദേഹം ആരോപിച്ചു.
സർക്കാറിനെ വഴിവിട്ട രീതികളിലൂടെ താഴെയിറക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് തിരിച്ചടിക്കുേമ്പാഴും പാർട്ടിക്കുള്ളിലും നീറുന്ന പ്രശ്നങ്ങളുണ്ട്. മുതിർന്ന നേതാക്കളായ ദിഗ് വിജയ് സിങ്ങിെൻറയും ജ്യോതിരാദിത്യ സിന്ധ്യയുടെയും പക്ഷത്തുള്ളവർ മന്ത്രിസഭ പ്രാതിനിധ്യം ഉറപ്പിച്ചെങ്കിലും കിട്ടാതെ പോയവർ പാർട്ടിക്ക് ഇപ്പോഴും തലവേദനയാണ്. എക്സിറ്റ് പോളിൽ കോൺഗ്രസിന് മുൻതൂക്കം കുറഞ്ഞ സാഹചര്യത്തിൽ അടിയന്തര മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്നാണ് അറിയുന്നത്.
പല എം.എൽ.എമാരും തങ്ങളുമായി ബന്ധപ്പെട്ടു വരുന്നതായി മുതിർന്ന ബി.ജെ.പി നേതാവ് നരേന്ദ്ര സിങ് തോമർ പറഞ്ഞു. അതേസമയം, ബി.ജെ.പിയിലും സംഘർഷത്തിന് കുറവില്ല. കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സാധിച്ചാൽ ആര് മുഖ്യമന്ത്രിയാകുമെന്ന ബലാബലമാണ് അവിടെ. ഗോപാൽ ഭാർഗവ, മുൻമന്ത്രി നരോത്തം മിശ്ര, മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ എന്നിവർ തമ്മിലാണ് ബി.ജെ.പിയിലെ പോര്. 15 വർഷത്തെ ബി.ജെ.പി ഭരണത്തിൽ ഉറച്ചുപോയ ഉദ്യോഗസ്ഥ ലോബി ഇതുവരെ കോൺഗ്രസ് സർക്കാറിന് വഴങ്ങിയിട്ടില്ല. കമൽനാഥ് അധികാരത്തിൽ വന്നശേഷം നടത്തിയ നിരവധി ഉന്നതതല സ്ഥലം മാറ്റങ്ങൾ ഇപ്പോഴും ഉത്തരവിൽതന്നെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.