ഇൻഡോർ: മധ്യപ്രദേശ് കോൺഗ്രസ് എം.എൽ.എയുടെ മകനെതിരെ വിവാഹവാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന് യുവ വനിത നേതാവിന്‍റെ പരാതി. യുവതിയുടെ പരാതിയിൽ എം.എൽ.എ മുരളി മൊർവാളിന്‍റെ മകൻ കരൺ മൊർവാളിനെതിരെ പൊലീസ് കേസെടുത്തു.
ഉജ്ജയിനിലെ ബദ്നാഗർ എം.എൽ.എയാണ് മുരളി മൊർവാൾ. കരൺ ഉജ്ജയിനിലെ കോൺഗ്രസ് യുവ നേതാവും. കോൺഗ്രസ് യുവ നേതാവാണ് പരാതിക്കാരിയായ യുവതിയും.
ശനിയാഴ്ച വൈകിട്ട് യുവതി പരാതിയുമായി ആദ്യം ഡി.െഎ.ജിയുടെ അടുത്തെത്തുകയായിരുന്നു. തുടർന്ന് വനിത പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു.
കോൺഗ്രസിന്‍റെ യുവജനതോക്കളായ യുവതിയും കരണും കഴിഞ്ഞവർഷം ഡിസംബറിലാണ് പരിചയപ്പെടുന്നത്. പിന്നീട് കരൺ യുവതിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകുകയായിരുന്നു. തുടർന്ന് നിരവധി തവണ ഹോട്ടലുകളിൽവെച്ച് കരൺ ബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതിയിൽ പറയുന്നതായി പൊലീസുകാരി ജ്യോതി ശർമ പറഞ്ഞു.
പൊലീസിൽ പരാതി നൽകരുതെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.