ഭോപാൽ: മധ്യപ്രദേശിൽ ബി.ജെ.പിയുടെ സിറ്റിങ് എം.പിമാർക്ക് ദുരിതകാലം. രണ്ടുപേരെക്ക ൂടി തഴഞ്ഞ് മൂന്നു മണ്ഡലങ്ങളുടെ പട്ടിക പുറത്തിറക്കി. നാഗേന്ദ്ര സിങ്ങിനെയും സാവിത്രി ഠാകുറിനെയുമാണ് തഴഞ്ഞത്. ബി.ഡി. ശർമയും ഛട്ടാർ സിങ്ങുമാണ് പകരക്കാർ. അതേസമയം, ശ്രദ്ധേയ മണ്ഡലങ്ങളായ ഭോപാൽ, വിദിഷ, ഇന്ദോർ, ഗുണ, സാഗർ എന്നിവിടങ്ങളിലെ സ്ഥാനാർഥികളെ ഇനിയും പ്രഖ്യാപിക്കാനായിട്ടില്ല.
സ്ഥാനാർഥിനിർണയം അകാരണമായി നീളുന്നതിൽ പ്രതിഷേധിച്ച് മത്സരത്തിനില്ലെന്ന് ലോക്സഭ സ്പീക്കറും ഇന്ദോറിൽനിന്നുള്ള എം.പിയുമായ സുമിത്ര മഹാജൻ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. ഭോപാലിൽ കോൺഗ്രസിെൻറ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്വിജയ് സിങ്ങാണ് മത്സരിക്കുന്നത്. ഗുണയിലാകട്ടെ ജ്യോതിരാദിത്യ സിന്ധ്യയാണ് മത്സരിക്കുന്നത്. 2014ൽ മധ്യപ്രദേശിൽ 27 സീറ്റുകളാണ് ബി.ജെ.പി നേടിയത്; കോൺഗ്രസ് രണ്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.