ചെന്നൈ: മദ്രാസ് ചീഫ് ജസ്റ്റിസ് വിജയ കമലേഷ് തഹിൽരമണിയെ സ്ഥലംമാറ്റിയതിൽ പ്ര തിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാന വ്യാപകമായി അഭിഭാഷകർ കോടതി നടപടി ബഹിഷ്കരിച്ച ു. മദ്രാസ് ഹൈകോടതി അഭിഭാഷക സംഘത്തിൽപ്പെട്ട 18,000ത്തോളം അഭിഭാഷകർ കോടതിയിൽ ഹാജരായില്ല. സർക്കാർഭാഗം അഭിഭാഷകർ എത്തിയെങ്കിലും കോടതി നടപടി തുടരാനായില്ല. തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ മുഴുവൻ ജില്ല- മജിസ്ട്രേട്ട് കോടതികളുടെ പ്രവർത്തനവും അവതാളത്തിലായി. കോടതികൾക്കു മുന്നിൽ ധർണ, റോഡ് തടയൽ സമരം, മനുഷ്യച്ചങ്ങല തീർക്കൽ തുടങ്ങിയ സമര പരിപാടികളാണ് അഭിഭാഷകർ നടത്തിയത്. ചീഫ് ജസ്റ്റിസ് തഹിൽരമണിയെ മേഘാലയയിലേക്ക് സ്ഥലംമാറ്റിയ സുപ്രീംകോടതി കൊളീജിയത്തിെൻറ തീരുമാനം പുനഃപരിശോധിക്കണമെന്നാണ് ആവശ്യം.
ശനിയാഴ്ചയാണ് ചീഫ് ജസ്റ്റിസ് വി.കെ. തഹിൽരമണി രാഷ്ട്രപതിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും രാജിക്കത്ത് അയച്ചത്. രാജി ഇതേ വരെ ഒൗദ്യോഗികമായി അംഗീകരിച്ചിട്ടില്ല. ഇവർ കോടതിയിൽനിന്ന് വിട്ടുനിൽക്കുന്നതിനാൽ രണ്ടാം ദിവസമായ ചൊവ്വാഴ്ച ജസ്റ്റിസ് തഹിൽരമണിയുടെ ബെഞ്ചിലേക്ക് കേസുകൾ ഉൾപ്പെടുത്തിയില്ലെന്ന് രജിസ്ട്രാർ ജോതിരാമൻ അറിയിച്ചു. ഇൗ കേസുകൾ ജസ്റ്റിസുമാരായ വിനീത് കോത്താരി, ശരവണൻ എന്നിവരുൾപ്പെട്ട രണ്ടാമത് ബെഞ്ചിലേക്ക് മാറ്റിയതായും അറിയിപ്പിൽ പറയുന്നു. മധുര ഹൈകോടതിയിലെ അഭിഭാഷക സംഘടനകൾ കോടതി ബഹിഷ്കരണം അനിശ്ചിതകാലത്തേക്ക് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.