?????????? ????????? ??????? ????????????

തുറന്ന മദ്യശാലകൾ അടക്കണമെന്ന്​ മദ്രാസ്​ ഹൈക്കോടതി

ചെന്നൈ: ലോക്​ഡൗൺ പിൻവലിക്കുന്നത്​ വ​െര മദ്യശാലകൾ അടച്ചിടണമെന്ന്​ മദ്രാസ്​ ഹൈകോടതി. എന്നാൽ, ഒാൺലൈനായുള്ള വിൽപനയും ഹോം ഡെലിവെറിയും  കോടതി  അനുവദിച്ചിട്ടുണ്ട്​. 

വ്യാഴാഴ്​ചയാണ്​ തമിഴ്​നാട്ടിൽ മദ്യശാലകൾ തുറന്നത്​. എല്ലായിടത്തും മദ്യശാലകൾക്ക്​ മുമ്പിൽ വലിയ ആൾക്കൂട്ടമായിരുന്നു. മദ്യശാലകൾ തുറന്നപ്പോൾ സാമൂഹിക അകലം പാലിക്കുന്നതിലുണ്ടായ വലിയ വീഴ്​ചകൾ കോവിഡ്​ പ്രതിരോധത്തിന്​ തിരിച്ചടിയാകുമെന്ന്​ കാണിച്ച്​ കമൽ ഹാസൻെറ മക്കൾ നീതി മയ്യം അടക്കമുള്ളവർ നൽകിയ ഹരജിയിലാണ്​ കോടതി ഇടക്കാല ഉത്തരവ്​ നൽകിയത്​. 

വ്യാഴാഴ്​ച മദ്യശാലകൾ തുറക്കുന്നതിനെതിരെ കോടതിയിൽ നിരവധി ഹരജികൾ വന്നിരുന്നു. രാവിലെ 10 മുതൽ വൈകീട്ട്​ 5 വരെ മദ്യശാലകൾ തുറക്കാനുള്ള സംസ്​ഥാന സർക്കാറിൻെറ ഉത്തരവ്​ ചോദ്യം ചെയ്​തായിരുന്നു ഹരജികൾ. എന്നാൽ സർക്കാർ ഉത്തരവ്​ റദ്ദാക്കാൻ കോടതി തയാറായിരുന്നില്ല. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള കർശന ഉപാധികൾ മുന്നോട്ട്​ വെച്ച കോടതി മദ്യശാലകൾ തുറക്കാൻ അനുവാദം നൽകുകയായിരുന്നു. 

വ്യാഴാഴ്​ച മദ്യശാലകൾ തുറന്നപ്പോൾ സാമൂഹിക അകലം നിലനിർത്തുന്നതിലുണ്ടായ കടുത്ത വീഴ്​ചകൾ ചൂണ്ടികാട്ടി ഹരജിക്കാർ വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. ഇതേ തുടർന്നാണ്​ മദ്യശാലകൾ അടക്കാൻ വെള്ളിയാഴ്​ച കോടതി ഉത്തരവിട്ടത്​. 
 

Tags:    
News Summary - Madras high court orders closure of liquor shops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.