മുംബൈ: മഹാരാഷ്ട്രയിൽ ബി.ജെ.പിയെ അധികാരത്തിൽ നിന്നകറ്റാൻ രൂപംകൊണ്ട ശിവസേന, എൻ.സി.പി, കോൺഗ്രസ് സഖ്യ സർക്കാർ-മഹാ വികാസ് അഗാഡി നിലവിൽ വന്നിട്ട് ഞായറാഴ്ച രണ്ടു വർഷം തികയുന്നു.
കോവിഡ്, ചുഴലിക്കാറ്റുകൾ, കാലംതെറ്റിയ മഴയും പ്രളയവും, പാൽഗറിൽ രണ്ട് സന്യാസിമാർ കൊല്ലപ്പെട്ടത്, മുകേഷ് അംബാനിയുടെ വീടിനടുത്ത് സ്ഫോടക വസ്തുക്കളുമായി വാഹനം കണ്ടെത്തിയത്, സുശാന്ത് സിങ്ങിെൻറ ആത്മഹത്യ തുടങ്ങി നിരവധി പ്രതിസന്ധികളിലൂടെയാണ് ഉദ്ധവ് താക്കറെ സർക്കാർ കടന്നുപോന്നത്. ഇതിനിടയിലെ ഉപതെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിക്ക് തിരിച്ചടി നൽകാനുമായി.
കോവിഡിൽ ആദ്യം പതറിയ ഉദ്ധവ് സർക്കാർ പിന്നീട് മികച്ച പ്രകടനം കാഴ്ചവെച്ചു. ജി.എസ്.ടി വിഹിതം പിടിച്ചുവെച്ചും ഭരണപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയും കേന്ദ്ര സർക്കാർ മഹാരാഷ്ട്രക്ക് കൂച്ചുവിലങ്ങിടുന്നു. നഗരസഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വികസന പ്രവർത്തനങ്ങൾ അനിവാര്യമാണ്.
എന്നാൽ, പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. മാർച്ച് വരെയെ ഉദ്ധവ് സർക്കാറിന് ആയുസ്സുള്ളൂവെന്നാണ് കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി നാരായൺ റാണെ പറഞ്ഞത്. എന്നാൽ, ശിവസേനയും എൻ.സി.പിയും തമ്മിലെ ബന്ധം കൂടുതൽ ബലപ്പെട്ടത് ബി.ജെ.പിയുടെ അട്ടിമറി ശ്രമങ്ങൾക്ക് പ്രതികൂലമാകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.