ഏക്നാഥ് ഷിൻഡെയേയും മറ്റ് രണ്ട് പേരെയും മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തണം; ഫഡ്നാവിസിനോട് ആദിത്യ താക്കറെ

ന്യൂഡൽഹി: ഏക്നാഥ് ഷിൻഡെയേയും മറ്റ് രണ്ട് മുൻ മന്ത്രിമാരേയും മന്ത്രിസഭയിൽ നിന്ന് മാറ്റി നിർത്തണമെന്ന് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ. 12,000 കോടിയുടെ റോഡ് അഴിമതിയിൽ ഇവർ പ്രതികളാണെന്നും അതിനാൽ മന്ത്രിസഭയിൽ നിന്നും മാറ്റണമെന്നുമാണ് ആവശ്യം. എക്സിലെ പോസ്റ്റിലാണ് അദ്ദേഹം ആവശ്യം ഉന്നയത്.

ബി.ജെ.പി റോഡ് അഴിമതിയെ ഗൗരവമായി കാണുന്നുവെങ്കിൽ മുൻ മുഖ്യമന്ത്രി ഷിൻഡെയേയും അദ്ദേഹത്തിന്റെ ഗാർഡിയൻ മന്ത്രിമാരായ രണ്ട് പേരെയും മന്ത്രിസഭയിൽ നിന്ന് മാറ്റണമെന്നും അ​ദ്ദേഹം ആവശ്യപ്പെട്ടു. മഹാരാഷ്ട്രയിലെ ജനങ്ങൾ കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺട്രാക്ടർമാരുടേയും രാഷ്ട്രീയക്കാരുടേയും പോക്കറ്റ് നിറക്കാനാണ് ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വർഷമായി ഇവരെ തുറന്നുകാട്ടാനാണ് ഞാൻ ശ്രമിച്ചത്. ബി.ജെ.പി ഈ അഴിമതിയെ പിന്തുണക്കുകയാണ് ചെയ്തത്. നല്ലൊരു തുടക്കത്തിന് ദേവേന്ദ്ര ഫഡ്നാവിസ് റോഡ് അഴിമതിയിൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മഹാരാഷ്ട്രയിൽ ഞായറാഴ്ച മന്ത്രിസഭ വികസനമുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. റിപ്പോർട്ടുകൾ അനുസരിച്ച് ബി.​ജെ.പിക്ക് 21 മന്ത്രിസ്ഥാനം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ശിവസേനക്ക് 12 മന്ത്രിസ്ഥാനവും എൻ.സി.പിക്ക് 10 എണ്ണവും ഉണ്ടാകും. 

Tags:    
News Summary - Maharashtra: Aaditya Thackeray Urges CM Devendra Fadnavis To Keep Eknath Shinde

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.