മഹാരാഷ്ട്രയിൽ മഹായുതി സഖ്യം ഇന്ന് വൈകീട്ട് അധികാരമേൽക്കും; ആരൊക്കെ പുറത്താകും?

മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സർക്കാർ ഇന്ന് വൈകീട്ട് നാലുമണിക്ക് അധികാരമേൽക്കും. കാബിനറ്റിൽ കൂടുതൽ വകുപ്പുകളും ബി.ജെ.പിയാകും കൈവശം വെക്കുക. ഷിൻഡെ വിഭാഗത്തിനും അജിത് പവാർ വിഭാഗത്തിനും വ്യക്തമായ പ്രാതിനിധ്യമുണ്ടാകും. ശിവസേനയിലെ 13 എം.എൽ.എമാർ ഇന്ന് സത്യപ്രതജ്ഞ ചെയ്യുമെന്നാണ് കരുതുന്നത്. ഉദയ് സാമന്ത്, ശംഭുരാജ് ദേശായ്, ഗുലബ്രതോ പാട്ടീൽ, ദാദ ഭൂസ്, സഞ്ജയ് റാത്തോഡ് എന്നിവർ മന്ത്രിമാരായി തുടരും. അതോടൊപ്പം, നിരവധി പുതുമുഖങ്ങളും മന്ത്രിസഭയിലുണ്ടാകും. സഞ്ജയ് ഷിർസാത്, ഭാരത് ഗോഗവാലെ, പ്രകാശ് അബിത്കർ, യോഗേഷ് കദാം, ആശിഷ് ജയ്സ്വാൾ, പ്രതാപ് സർനെയ്ക് എന്നിവരും മന്ത്രിമാരായി അധികാരമേൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ശിവസേന നേതാക്കളായ ദീപക് കേസർകാർ, തനാജി സാവന്ത്, അബ്ദുൽ സത്താർ എന്നിവർക്ക് ഇക്കുറി മന്ത്രിപദവി ലഭിക്കില്ലെന്നാണ് റിപ്പോർട്ട്. മഹായുതിയിലെ മറ്റൊരു ഘടകകക്ഷിയായ എൻ.സി.പിയിൽ നിന്ന് അദിതി താക്കറെ, ബാബ സാഹിബ് പാട്ടീൽ, ദത്താത്രേയ ഭരനെ, ഹസൻ മുശ് രിഫ്, നർഹരി സിർവാൾ എന്നിവരും മന്ത്രിസഭയിലുണ്ടാകും.

ബി.ജെ.പിയിൽ നിന്ന് പ്രമുഖ എം.എൽ.എമാർക്ക് മന്ത്രി പദവി ലഭിച്ചേക്കും. സഖ്യത്തിൽ പാർട്ടിയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുകയാണ് ബി.ജെ.പി ഇതിലൂടെ ലക്ഷ്യമിടുന്നത്. നിതീഷ് റാനെ, ശിവന്ദ്ര രാജ്, ഗിരീഷ് മഹാജൻ, ​മേഘ്ന ബോർദികർ, ജയകുമാർ റാവൽ, മംഗൾ പ്രഭാത് ലോധ എന്നിവർക്ക് മ​ന്ത്രിസ്ഥാനത്തേക്കുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്. സർക്കാറിൽ

20 കാബിനറ്റ് ​ബെർത്തുകൾ ബി.ജെ.പി കൈവശംവെക്കും. ഷിൻഡെക്ക് ഉപമുഖ്യമ​ന്ത്രിപദമാണ് ലഭിക്കുക.അതേസമയം, ആഭ്യന്തരം ഏറ്റെടുക്കുന്നതിന് പകരമായി ഭവന നിർമാണ വകുപ്പ് ബി.ജെ.പി ശിവസേനക്ക് വിട്ടുനൽകും.

Tags:    
News Summary - Mahayuti cabinet to be sworn in at 4 pm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.