ന്യൂഡല്‍ഹി: ലോക്‌സഭയിലെ ഭരണഘടന ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ദൈർഘ്യമേറിയ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി എം.പി. ഒരു ദിവസം രണ്ട് കണക്ക് ക്ലാസിൽ ഇരുന്നതുപലെ അത്രയും ബോറടിപ്പിക്കുന്ന ഒന്നായിരുന്നു മോദിയുടെ പ്രസംഗം. കേന്ദ്രമന്ത്രിമാരായ അമിത് ഷാക്കും ജെ.പി. നദ്ദക്കും വരെ ബോറടിച്ചു. നദ്ദ കൈകൾ കൂട്ടിത്തിരുമ്മുകയായിരന്നു. മോദി നോക്കപ്പോൾ, ഉടൻ നദ്ദശ്രദ്ധിക്കുന്നതായി അഭിനയിക്കാൻ തുടങ്ങിയെന്നു പ്രിയങ്ക ഗാന്ധി പറഞ്ഞു.
അമിത് ഷാ കൈകളിൽ തലയും താങ്ങിയിരിക്കുകയായിരുന്നു. പീയുഷ് ഗോയൽ ഉറക്കത്തിലക്ക് വീണുകൊണ്ടിരുന്നു. പുതുതായി ഒന്നുമുണ്ടായിരുന്നില്ല പ്രസംഗത്തിൽ. ആ പ്രസംഗം എന്നെ ദശകങ്ങൾ പിറകിലേക്ക് കൊണ്ട്പോയി. എന്നെ സംബന്ധിച്ച് പുതുതായിരുന്നു ഈ അനുഭവം. പ്രധാനമന്ത്രി എന്തെങ്കിലും പുതിയ കാര്യങ്ങൾ പറയുമെന്ന് കരുതിയാണ് വന്നത്. -പ്രിയങ്ക പറഞ്ഞു. ഇന്ത്യൻ ഭരണഘടനയടെ 75 വർഷത്തെ മഹത്തായ യാത്ര എന്ന വിഷയത്തിൽ രണ്ടുദിവസത്തെ സംവാദത്തിൽ പങ്കെടുത്ത മോദി ഒരു മണിക്കൂർ 10 മിനിറ്റ് സമയമാണ് ലോക്സഭയിൽ പ്രസംഗിച്ചത്.
രാഹുൽഗാന്ധി പ്രസംഗിക്കുമ്പോൾ രാജ്നാഥ് സിങ്ങും അമിത് ഷായും സഭയിൽ ഇരിക്കാതിരുന്നതിനെയും പ്രിയങ്ക ചോദ്യം ചെയ്തു.
വാട്സ് ആപ് സർവകലാശാലകളെ പോലും നാണിപ്പിക്കുന്ന പ്രകടനമായിരുന്നു പ്രധാനമന്ത്രിയുടെതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശും പരിഹസിച്ചു.
ലോക്സഭയിൽ ഭരണഘടനയെ കുറിച്ചുള്ള പ്രത്യേക ചർച്ചയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും മോദി സർക്കാറിനെതിരെ ആഞ്ഞടിച്ചിരുന്നു. ഭരണഘടനക്കെതിരായ സവര്‍ക്കറുടെ വാക്കുകള്‍ പാര്‍ലമെന്‍റില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ ആയുധമാക്കി എന്നാണ് രാഹുൽ വിമർശിച്ചത്. മനുസ്മൃതിയാണ് ഭരണഘടനയെന്നു പറഞ്ഞയാളാണ് സവർക്കർ. ഭരണഘടനയിൽ ഇന്ത്യയുടേതായി ഒന്നുമില്ലെന്നു പറഞ്ഞ ആർ.എസ്.എസ് നേതാക്കളെ ബി.ജെ.പി തള്ളിപ്പറയുമോ എന്നും രാഹുൽ ചോദിച്ചു.
ഇന്നും ബി.ജെ.പിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണഘടനയല്ല. സവർക്കറെ വിമർശിച്ചാൽ തന്നെ കുറ്റക്കാരനാക്കും. രാജ്യത്തെ പിന്നാക്കം കൊണ്ടുപോകാനാണ് ബി.ജെ.പിയുടെ ശ്രമം. ഏകലവ്യന്‍റെ വിരൽ മുറിച്ച പോലെയാണ് ഇന്നത്തെ ഇന്ത്യൻ യുവതയുടെ സ്ഥിതി. അദാനിക്ക് അവസരം നൽകിയും ലാറ്ററൽ എൻട്രി അവസരം നൽകിയും രാജ്യത്തെ യുവാക്കൾക്ക് അവസരം ഇല്ലാതാക്കുകയാണ്. കർഷകരുടെ വിരൽ മുറിക്കുന്നു. ഇന്നത്തെ മുദ്ര വിരൽ നഷ്ടപ്പെട്ട കൈയാണ്. ഭരണഘടനയിൽ എഴുതിവെക്കാത്ത വിഷയങ്ങളാണ് താൻ ഉന്നയിക്കുന്നത്. ഭരണഘടനക്കൊപ്പം നീതി നിഷേധവും ചർച്ച ചെയ്യപ്പെടണമെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.