മനുഷ്യക്കടത്ത്; മുംബൈയിൽ വൻ റാക്കറ്റ് എ.ടി.എസ് പിടിയിൽ

ഇന്ത്യ-ബംഗ്ലാദേശ് അതിർത്തി വഴി ബംഗ്ലാദേശ് പൗരന്മാരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എ.ടി.എസ്) അറിയിച്ചു. മനുഷ്യക്കടത്ത് റാക്കറ്റി​ന്റെ ഭാഗമാണ് ഇവരെന്ന് എ.ടി.എസ് അറിയിച്ചു. ബംഗ്ലാദേശ് പൗരന്മാരെ കാൽനടയായി അതിർത്തി വേലി മുറിച്ചോ തുറന്ന അതിർത്തിയിലൂടെ നടന്നോ അതിർത്തി കടന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരികയായിരുന്നു രീതി. വ്യാജ ഇന്ത്യൻ രേഖകൾ ചമച്ച് പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗാനാസ് വഴി വ്യാജമായി നേടിയ ആധാർ കാർഡുകൾ ഉപയോഗിച്ച് മുംബൈ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്ക് എത്തുകയായിരുന്നു എന്ന് എ.ടി.എസ് അധികൃതർ പറയുന്നു.

17 വയസുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ മൂന്ന് ബംഗ്ലാദേശ് പൗരന്മാരെയാണ് എ.ടി.എസ് അറസ്റ്റ് ചെയ്തത്. നാലാമത്തെ പ്രതി സന്തോഷ് വർണെ (52) എന്ന മുംബൈ സ്വദേശിയാണ് എ.ടി.എസ് പറഞ്ഞു. 

Tags:    
News Summary - Maharashtra ATS busts human trafficking racket, arrests four people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.