മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ ബാധിതരുടെ എണ്ണം അഞ്ചുലക്ഷം കടന്നു. 12,822 പേർക്കാണ്​​ ശനിയാഴ്​ച പുതുതായി രോഗം സ്​ഥിരീകരിച്ചത്​. ഇതോടെ സംസ്​ഥാനത്തെ രോഗബാധിതരു​െട എണ്ണം 5,03,084 ആയി.

17,367 പേരാണ്​ മഹാരാഷ്​ട്രയിൽ ഇതുവരെ മരിച്ചത്​. 24 മണിക്കൂറിനിടെ 275 മരണവും സ്​ഥിരീകരിച്ചു. ഇതിൽ 25 മരണം ഒരാഴ്​ചക്ക്​ മുമ്പായിരുന്നെങ്കിലും കോവിഡ്​ സ്​ഥിരീകരിച്ചത്​ ശനിയാഴ്​ചയായിരുന്നു.

ശനിയാഴ്​ച മാത്രം 11,082 ​പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. 3,38,362 പേരാണ്​ ഇതുവരെ മഹാരാഷ്​ട്രയിൽ കോവിഡിൽനിന്ന്​ മുക്തി നേടിയത്​. 1,47,048 പേർ ചികിത്സയിലുണ്ടെന്നും ആരോഗ്യവകുപ്പ്​ അറിയിച്ചു.

തലസ്​ഥാനമായ മുംബൈയിൽ 24 മണിക്കൂറിനിടെ 1304 പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 58 മരണം റിപ്പോർട്ട്​ ചെയ്യുകയും ചെയ്​തു. ഇതോടെ മുംബൈയിൽ 1,22,316 പേർക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 6751 പേർ മുംബൈയിൽ മാത്രം മരിച്ചു.

രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 20,88,611 പേർക്കാണ്​ ഇതുവരെ രോഗം സ്​ഥിരീകരിച്ചത്​. 61,537 മരണവും റിപ്പോർട്ട്​ ചെയ്​തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.  

Tags:    
News Summary - Maharashtra Crosses Five Lakh Covid Cases

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.