​മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാറിന്​ കോവിഡ്​

മുംബൈ: മഹാരാഷ്​ട്ര ഉപമുഖ്യമന്ത്രി അജിത്​ പവാറിന്​ കോവിഡ്​. രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്​ അദ്ദേഹത്തെ ബ്രീച്ച്​ കാൻഡി ആശുപത്രിയിൽപ്രവേശിപ്പിച്ചു. അദ്ദേഹത്തിന്​ കോവിഡ്​ സ്ഥിരീകരിച്ച വിവരം ഉപമുഖ്യമന്ത്രിയുടെ ഓഫീസാണ്​ ഔദ്യോഗികമായി അറിയിച്ചത്​.

കഴിഞ്ഞ മൂന്ന്​ ദിവസമായി ശാരീരികമായ അസ്വസ്ഥത​കളെ തുടർന്ന്​ പവാർ വിശ്രമത്തിലായിരുന്നു. പിന്നീട്​ കഴിഞ്ഞ ദിവസം കോവിഡ്​ പരിശോധന നടത്തുകയും രോഗബാധ സ്ഥിരീകരിക്കുകയുമായിരുന്നു. പനി അനുഭവപ്പെട്ടതിനെ തുടർന്നാണ്​ അദ്ദേഹം ക്വാറൻറീനിലായത്​.

മഹാരാഷ്​ട്രയിൽ 12ഓളം മന്ത്രിമാർക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ബി.ജെ.പി നേതാവ്​ ദേവേന്ദ്ര ഫഡ്​നാവിസിനും രോഗം ബാധിച്ചിരുന്നു. 

Tags:    
News Summary - Maharashtra deputy CM Ajit Pawar in home quarantine after testing negative for COVID-19

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.