Maharashtra cabinet expansion: BJP chief Bawankule, Shiv Sena's Uday Samant, others take oath as ministers
മുംബൈ: മഹാരാഷ്ട്രയിൽ മഹായുതി സഖ്യം 39 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചു. ബി.ജെ.പിയുടെ ചന്ദ്രശേഖർ ബവൻകുലെ, പങ്കജ മുണ്ടെ, നിതേഷ് റാണെ, ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗത്തിലെ ഗുലാബ് റാവു പാട്ടീൽ, ഉദയ് സാമന്ത്, എൻ.സി.പി അജിത് പവാർ വിഭാഗത്തിൽ നിന്ന് ധനഞ്ജയ് മുണ്ടെ, ബാബാ സാഹേബ് പാട്ടീൽ എന്നിവരാണ് മന്ത്രിസഭയിൽ അംഗങ്ങളായ പ്രമുഖർ.
പുതിയ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച ഉത്തരവ് രാത്രിയോടെ പുറത്തിറക്കും. പ്രധാന വകുപ്പുകളിൽ റവന്യൂ, വിദ്യാഭ്യാസം, ഊർജം, ജലസേചനം എന്നിവ ബി.ജെ.പിക്കും ധനം, സഹകരണം, കൃഷി, കായികം എന്നിവ എൻ.സി.പിക്കും ലഭിക്കുമെന്നാണ് റിപ്പോർട്ട്.
ചന്ദ്രശേഖർ ബവൻകുലെ, രാധാകൃഷ്ണ വിഖേ പാട്ടീൽ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ, ഗണേഷ് നായിക്, മംഗൾ പ്രഭാത് ലോധ, ജയകുമാർ റാവൽ, പങ്കജ മുണ്ടെ, അതുൽ സേവ്, അശോക് യു.കെ, ആശിഷ് ഷെലാർ, ശിവേന്ദ്ര രാജെ ഭോസാലെ, ജയകുമാർ ഗോർ, സഞ്ജയ് സാവ്കാരെ, നിതേഷ് റാണെ, ആകാശ് ഫണ്ട്കർ.
മാധുരി മിസൽ, പങ്കജ് ഭോയാർ, മെഹ്ന ബോർഡിക്കർ
ഗുലാബ്രാവു പാട്ടീൽ, ദാദാ ഭൂസേ, സഞ്ജയ് റാത്തോഡ്, ഉദയ് സാമന്ത്, ശംബുരാജ് ദേശായി, സഞ്ജയ് ഷിർസാത്, പ്രതാപ് സർനായിക്, ഭരത്ശേത് ഗോഗവാലെ, പ്രകാശ് അബിത്കർ
ആശിഷ് ജയ്‌സ്വാൾ, യോഗേഷ് കദം
ഹസൻ മുഷ്‌രിഫ്, ധനഞ്ജയ് മുണ്ടെ, ദത്ത മമ ഭർണേ, അദിതി തത്കരേ, മണിക്റാവു കൊക്കാട്ടെ, നർഹരി സിർവാൾ, മക്രന്ദ് അബാ പാട്ടീൽ, ബാബാസാഹേബ് പാട്ടീൽ
ഇന്ദ്രനീൽ നായിക്
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ തകർപ്പൻ വിജയം നേടിയ മഹായുതി സഖ്യത്തിന്‍റെ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രിമാരായി ഏക്നാഥ് ഷിൻഡെയും അജിത് പവാറും ഡിസംബർ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്തിരുന്നു.
288 അംഗ സഭയിലെ 230 സീറ്റും നേടിയാണ് മഹായുതി സഖ്യം ഭരണം നിലനിർത്തിയത്. 132 സീറ്റ് നേടിയ ബി.ജെ.പിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ശിവസേന 57ഉം, എൻ.സി.പി 41ഉം സീറ്റുകൾ നേടി. മൂന്നാം തവണയാണ് ഫഡ്നാവിസ് മുഖ്യമന്ത്രി പദത്തിലേറുന്നത്.
സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റ് നേടിയ ബി.ജെ.പി ഒരാവശ്യത്തിനും വഴങ്ങാതായതോടെ ഏക്നാഥ് ഷിൻഡെ ഉപമുഖ്യമന്ത്രി പദം സ്വീകരിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്ന് 11 ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിയുടെ കാര്യത്തിൽ സഖ്യത്തിൽ ധാരണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.