മഹാരാഷ്​ട്ര: സേന, കോൺഗ്രസ്​, എൻ.സി.പി സർക്കാറിന്​ ധാരണ

മും​ബൈ: രാ​ഷ്​​ട്രീ​യ അ​നി​ശ്ചി​ത​ത്വ​ത്തെ തു​ട​ർ​ന്ന്​ രാ​ഷ്​​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ മ​ഹാ​ര ാ​ഷ്​​ട്ര​യി​ൽ ഒ​രു​മി​ച്ച്​ സ​ർ​ക്കാ​ർ രൂ​പ​വ​ത്​​ക​രി​ക്കാ​മെ​ന്ന്​ കോ​ൺ​ഗ്ര​സും എ​ൻ.​സി.​പി​യും ശി​വ​ സേ​ന​യും ത​ത്ത്വ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പൊ​തു​മി​നി​മം പ​രി​പാ​ടി​യും മ​ന്ത്രി​സ​ഭ​യി​ലെ പ​ങ്കാ​ളി​ത് ത​വും തീ​രു​മാ​നി​ക്കു​ന്ന​തോ​ടെ സ​ർ​ക്കാ​റു​ണ്ടാ​ക്കാ​ൻ മൂ​വ​രും ചേ​ർ​ന്ന്​ അ​വ​കാ​ശ​വാ​ദ​മു​ന്ന​യി​ക ്കും. രാ​ഷ്​​ട്ര​പ​തി ഭ​ര​ണ​ത്തി​ലൂ​ടെ നി​യ​മ​സ​ഭ മ​ര​വി​പ്പി​ച്ച​താ​യി​രി​ക്കെ തി​ടു​ക്കം​വേ​ണ്ടെ​ന്നാ​ണ്​ സോ​ണി​യ​യു​ടെ​യും ശ​ര​ദ്​​ പ​വാ​റി‍​െൻറ​യും നി​ർ​ദേ​ശം. 288 അം​ഗ സ​ഭ​യി​ൽ 145 പേ​രു​ടെ പി​ന്തു​ണ​യാ​ണ്​ ആ​വ​ശ്യം. മൂ​വ​രും ചേ​ർ​ന്ന്​ 154 എം.​എ​ൽ.​എ​മാ​രു​ണ്ട്.

പൊ​തു​മി​നി​മം പ​രി​പാ​ടി ത​യാ​റാ​ക്കാ​ൻ രൂ​പ​വ​ത്​​ക​രി​ച്ച എ​ൻ.​സി.​പി, കോ​ൺ​ഗ്ര​സ്​ സം​യു​ക്ത​സ​മി​തി ച​ർ​ച്ച ആ​രം​ഭി​ച്ചു. ഇത്​ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ എ​ൻ.​സി.​പി അ​ധ്യ​ക്ഷ​ൻ ശ​ര​ദ്​ പ​വാ​റും കോ​ൺ​ഗ്ര​സ്​ ഇ​ട​ക്കാ​ല അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യും ഡ​ൽ​ഹി​യി​ൽ കാര്യങ്ങൾ വിലയിരുത്തും. തു​ട​ർ​ന്നാ​ണ്​ ശി​വ​സേ​ന​യു​മാ​യി തു​ട​ർ​ച​ർ​ച്ച.

എ​ൻ.​സി.​പി, സേ​ന സ​ർ​ക്കാ​റി​ന്​ പു​റ​ത്തു​നി​ന്ന്​ പി​ന്തു​ണ ന​ൽ​കാ​ൻ ആ​ദ്യം തീ​രു​മാ​നി​ച്ച കോ​ൺ​ഗ്ര​സ്​ ശ​ര​ദ്​ പ​വാ​റി‍​െൻറ നി​ർ​ബ​ന്ധ​ത്തെ തു​ട​ർ​ന്ന്​ സ​ർ​ക്കാ​റി‍​െൻറ ഭാ​ഗ​മാ​കും. നാ​ല്​ എം.​എ​ൽ.​എ​മാ​രി​ൽ ഒ​രു മ​ന്ത്രി എ​ന്ന സ​മ​വാ​ക്യ​മാ​ണ്​ കോ​ൺ​ഗ്ര​സ്​ മു​ന്നോ​ട്ടു​വെ​ച്ച​ത്.

മു​ഖ്യ​മ​ന്ത്രി പ​ദം സേ​ന​യും എ​ൻ.​സി.​പി​യും ര​ണ്ട​ര​വ​ർ​ഷം വീ​തം പ​ങ്കി​ടും. ആ​ദ്യം ശി​വ​സേ​ന​ക്കാ​ണ്​ ഉൗ​ഴം. ഉ​ദ്ധ​വ്​ മു​ഖ്യ​നാ​ക​ണ​മെ​ന്നാ​ണ്​ പ​വാ​ർ വെ​ച്ച നി​ർ​ദേ​ശം. കോ​ൺ​ഗ്ര​സി​നും എ​ൻ.​സി.​പി​ക്കും ഉ​പ​മു​ഖ്യ​മ​ന്ത്രി പ​ദം. സ്​​പീ​ക്ക​ർ പ​ദം എ​ൻ.​സി.​പി​യും കോ​ൺ​ഗ്ര​സും ആ​വ​ശ്യ​പ്പെ​ടു​ന്നു.

Tags:    
News Summary - Maharashtra Govt Formation -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.