താനെ: കെട്ടിടങ്ങൾ പൊളിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിൽ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ യുവ എൻജിനീയർക്ക് നടുറോഡില്‍ മഹാരാഷ്ട്രയിലെ വനിതാ എംഎല്‍എയുടെ മർദനം. മീരാ ഭയന്ദര്‍ എം.എൽ.എ ഗീത ജെയിന്‍ രണ്ട് എന്‍ജിനീയര്‍മാരെ ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് ഇതില്‍ ഒരാളെ തല്ലുകയും ചെയ്തത്.
ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. മീരാ ഭയന്ദര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ എൻജിനീയര്‍മാര്‍ക്കാണ് ജനങ്ങള്‍ക്ക് മുന്നില്‍വച്ച് മര്‍ദനമേല്‍ക്കേണ്ടിവന്നത്.
കെട്ടിടങ്ങള്‍ നീക്കം ചെയ്തതോടെ കുട്ടികള്‍ അടക്കമുള്ളവര്‍ക്ക് തെരുവില്‍ കഴിയേണ്ട സ്ഥിതിയുണ്ടായി എന്നാണ് റിപ്പോർട്ട്. എൻജിനീയര്‍മാര്‍ക്ക് ഇത്തരത്തില്‍ കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള അവകാശമുണ്ടോ എന്ന് എം.എല്‍.എ ചോദിച്ചു. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടെങ്കിൽ അത് തന്നെ കാണിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. മഹാരാഷ്ട്ര സർക്കാരിനെപിന്തുണക്കുന്ന ഗീത ജെയിന്‍ 2019ൽ സ്വതന്ത്ര സ്ഥാനാര്‍ഥിയായി വിജയിച്ചാണ് നിയമസഭയിലെത്തിയത്. സംഭവത്തിൽ ഗീത ജെയിൻ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.