മുംബൈ: മഹാരാഷ്ട്രയിലെ ലോക്സഭ സീറ്റുകൾ സംബന്ധിച്ച് പ്രതിപക്ഷമായ മഹാ വികാസ് സഖ്യം ധാരണയിലെത്തി. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം 48 മണിക്കൂറിനകം ഉണ്ടാകും. മഹാരാഷ്ട്രയിൽ 48 ലോക്സഭ സീറ്റുകളാണുള്ളത്.
ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന 20 സീറ്റുകളിലും കോൺഗ്രസ് 18 സീറ്റുകളിലും മത്സരിക്കും. അവശേഷിക്കുന്ന 10 സീറ്റുകളിൽ ശരത്പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി സ്ഥാനാർഥികളും മത്സരിക്കും. നേരത്തേ അഞ്ച് സീറ്റുകൾ ആവശ്യപ്പെട്ട പ്രാദേശിക പാർട്ടിയായ വാൻജിത് ബഹുജൻ അഗാഡിക്ക് (വി.ബി.എ)ശിവസേന രണ്ട് സീറ്റ് നൽകും. സ്വതന്ത്രസ്ഥാനാർഥിയായ രാജു ഷെട്ടിക്ക് എൻ.സി.പി പിന്തുണ നൽകും. മുംബൈയിലെ നാലു ലോക്സഭ സീറ്റുകളിൽ നാലെണ്ണത്തിൽ ശിവസേന മത്സരിക്കും. അതിലൊരെണ്ണം വി.ബി.എക്ക് നൽകും.
മുംബൈയിലെ ചില സീറ്റുകളുടെ കാര്യത്തിൽ കോൺഗ്രസും ശിവസേനയും തമ്മിൽ തർക്കമുണ്ടായിരുന്നു. അത് പരിഹരിച്ചോ എന്നത് വ്യക്തമല്ല. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ശിവസേന പിളർന്നിരുന്നില്ല. അന്ന് ബി.ജെ.പിയുമായായിരുന്നു സഖ്യം. 2019ൽ 23ൽ സീറ്റുകളിൽ മത്സരിച്ച ശിവസേന 18 എണ്ണത്തിൽ വിജയിച്ചു. കോൺഗ്രസ് 25 മണ്ഡലങ്ങളിൽ മത്സരിച്ചുവെങ്കിലും ഒരെണ്ണത്തിൽ മാത്രമേ വിജയിക്കാൻ സാധിച്ചുള്ളൂ. 19 മണ്ഡലങ്ങളിൽ മത്സരിച്ച ശരത്പവാറിന്റെ എൻ.സി.പിക്ക് നാലു സീറ്റുകളാണ് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.