മുംബൈ: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച സ്കൂളുകളില്‍ ഒമ്പത് മുതലുള്ള ക്ലാസുകള്‍ തുറക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍. ഈ മാസം 23 മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് ആലോചിക്കുന്നത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിദ്യാഭ്യാസ വകുപ്പ് സര്‍ക്കാറിന് സമര്‍പ്പിച്ചതായി വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്ക് വാദ് പറഞ്ഞു. 9, 10, 11, 12 ക്ലാസുകള്‍ തുറക്കാനാണ് നീക്കം.
കോവിഡ് വ്യാപനം ഏറെക്കാലം നീണ്ടുനില്‍ക്കാനാണ് സാധ്യത. സിലബസ് പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും പരീക്ഷകള്‍ നടത്തുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.
പരീക്ഷകള്‍ മെയില്‍ നടത്താനും ശ്രമിക്കുന്നുണ്ട്. ക്ലാസുകള്‍ നഷ്ടമായതിനാല്‍ സര്‍ക്കാര്‍ വിവിധ പരീക്ഷകളുടെ സിലബസുകള്‍ വെട്ടിക്കുറിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകളും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.