മുംബൈ: മഹാരാഷ്ട്രയില്‍ ആര്‍.പി.എഫ് ജവാന് ട്രെയിനിനിടയില്‍ പെട്ട് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ കസറ റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. ഹെഡ് കോണ്‍സ്റ്റബിളായ ദിലീപ് സോന്‍വാനെയാണ് കൊല്ലപ്പെട്ടത്.
ഞായറാഴ്ച 6.49ന് എത്തിയ എല്‍.ടി.ടി-കാന്‍പൂര്‍ എക്‌സ്പ്രസിലെ യാത്രക്കാരെ സഹായിക്കുന്നതിനിടെയായിരുന്നു സംഭവം. യാത്രക്കാരനെ ട്രെയിനില്‍ കയറാന്‍ സഹായിച്ച് പുറത്തിറങ്ങുന്നതിന് മുമ്പേ ട്രെയിന്‍ നീങ്ങിത്തുടങ്ങിയിരുന്നു. ട്രെയിനില്‍ നിന്നും ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ നിലതെറ്റി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍പെടുകയായിരുന്നു. ദിലീപ് സംഭവസ്ഥലത്തുവെച്ച് തന്നെ കൊല്ലപ്പെട്ടു. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.