വന്യജീവി ആരാധകര്‍ക്കൊരു സന്തോഷ വാര്‍ത്ത: ഇനി, കറുത്തപുള്ളിപ്പുലിയെ കാണാം

മുംബൈ: ഭണ്ഡാര ജില്ലയിലെ നവേഗാവ് നാഗ്സിറ ടൈഗര്‍ റിസര്‍വില്‍ സ്ഥാപിച്ച ക്യാമറ വന്യജീവി ആരാധകര്‍ക്ക് പ്രിയപ്പെട്ട കറുത്തപുള്ളിപ്പുലി(മെലാനിസ്റ്റിക് പുള്ളിപ്പുലി)യെ പകര്‍ത്തി. മധ്യപ്രദേശിലെ പെഞ്ച് ടൈഗര്‍ റിസര്‍വ് എന്നിവിടങ്ങളില്‍ സമാനമായ ഭാഗികമായി കറുത്ത പുള്ളിപ്പുലിയെ കണ്ടത്തെിയതിന് ശേഷം മധ്യ ഇന്ത്യന്‍ ഭൂപ്രകൃതിയില്‍ കാണുന്ന മൂന്നാമത്തെ പുലിയാണിത്.

കണ്‍സര്‍വേഷന്‍ ഫോട്ടോഗ്രാഫര്‍ സരോഷ് ലോധി പറയുന്നതിങ്ങനെ: "രാജ്യത്തിന്‍്റെ വിവിധ ഭാഗങ്ങളില്‍ കറുത്ത പുള്ളിപ്പുലിയെ കണ്ടത്തെിയത് നൂതന ട്രാപ്പ് ക്യാമറ ടെക്നിക്കുകളുടെ ഗുണമാണ്. ഈ മൃഗങ്ങള്‍ഇക്കാലമത്രയും ഇവിടെ, ഉണ്ടായിരിക്കണം, പക്ഷേ ഇപ്പോള്‍ കണ്ടത്തെുകയാണ്. ഈ സുന്ദരികളെ കാണുന്നതിനായി വന്യജീവി പ്രേമികള്‍ക്ക് താല്‍പര്യം ഏറും. ഇത്, ഈ രംഗത്ത് വരുമാനമുണ്ടാക്കാനുള്‍പ്പെടെ സഹായിക്കും. "

പശ്ചിമഘട്ടം, ഹിമാലയം എന്നിവിടങ്ങളിലെ ഈര്‍പ്പമുള്ള വനങ്ങളില്‍ നിന്നുള്ള പുള്ളിപ്പുലികളില്‍ മെലാനിസം അസാധാരണമല്ളെന്ന് വന്യജീവി സംരക്ഷണ വിദഗ്ധനും ദി കോര്‍ബറ്റ് ഫൗണ്ടേഷന്‍്റെ ഡയറക്ടറുമായ കേദാര്‍ ഗോര്‍ പറഞ്ഞു. മധ്യ ഇന്ത്യയിലെ വനങ്ങളില്‍ നിന്ന് (തഡോബ, പെഞ്ച്, നാഗ്സിറ) മെലാനിസ്റ്റിക് പുള്ളിപ്പുലികളെ അടുത്തിടെ കണ്ടത്തെിയിരുന്നു. മെലാനിസ്റ്റിക് പുള്ളിപ്പുലി ഒരു വ്യത്യസ്ത ഇനമല്ല, പക്ഷേ ജനിതക വ്യതിയാനം കാരണം ഈ സവിശേഷ നിറമുണ്ട്.

കറുത്ത പാന്തറുകളെക്കുറിച്ച്

മെലാനിസ്റ്റിക് പുള്ളിപ്പുലിയെ സാധാരണയായി കറുത്ത പാന്തര്‍ അല്ളെങ്കില്‍ കറുത്ത പുള്ളിപ്പുലിയെന്ന് വിളിക്കുന്നു. പശ്ചിമഘട്ടത്തിലെയും വടക്കുകിഴക്കന്‍ ഇന്ത്യയിലെയും വനങ്ങളില്‍ ഇവ കാണപ്പെടുന്നു, അവയുടെ ശരീരത്തില്‍ അധിക മെലാനിന്‍ ഉള്ളതിനാല്‍ കറുത്ത നിറത്തിലാണ്. നീല, കറുപ്പ്, ചാരം, പര്‍പ്പിള്‍ എന്നിവയുടെ മിശ്രിതമാണ് അവയുടെ രോമങ്ങളുടെ നിറം.

Tags:    
News Summary - Maharashtra: Trap camera captures black panther in Bhandara district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.