പൊതുവേദിയിൽ ഏറ്റുമുട്ടി ഉദ്ധവ്​ താക്കറെയും കേന്ദ്രമന്ത്രി റാണെയും

മുംബൈ: പൊതുവേദിയിൽ തമ്മിലടിച്ച്​ മഹാരാഷ്​ട്ര മുഖ്യമന്ത്രി ഉദ്ധവ്​ താക്കറെയും കേന്ദ്രമന്ത്രി നാരായൺ റാണെയും. കടുത്ത ശത്രുക്കളായി അറിയ​െപ്പടുന്ന ഇരുവരും സിന്ധുദുർഗിലെ ചിപ്പി വിമാനത്താവള ഉദ്​ഘാടന വേദിയിലാണ്​ തമ്മിലടിച്ചത്​. നാരായൺ റാണെ ശിവസേന വിട്ടതിനു​ ശേഷം മൂന്നാം തവണയാണ്​ ഉദ്ധവുമായി വേദി പങ്കിടുന്നത്​.

കേന്ദ്ര മന്ത്രിയായ ശേഷം ആശിർവാദ്​ യാത്രക്കിടെ റാണെയെ അറസ്​റ്റ്​ ചെയ്​ത സംഭവം ഇരുവർക്കുമിടയിലെ പോരിന്​ മൂർച്ച കൂട്ടിയിരുന്നു.പണ്ട്​ ചിപ്പി വിമാനത്താവളത്തെ എതിർത്തവരാണ്​ ഇന്ന്​ വേദിയിലിരിക്കുന്നതെന്ന്​ പറഞ്ഞായിരുന്നു റാണെയുടെ തുടക്കം. വിമാനത്താവളത്തിൽ സൗകര്യമില്ലെന്നും കുണ്ടുംകുഴിയും കാണാനാണോ ആളുകൾ വരേണ്ടതെന്നും ചോദിച്ച റാണെ ബാൽ താക്കറെ നുണയന്മാരെ ഇഷ്​ടപ്പെട്ടിരുന്നില്ലെന്നും പറഞ്ഞു.

നല്ലകാര്യങ്ങൾ നടക്കുമ്പോൾ പിശാചിനെ ഒാടിക്കാൻ കറുത്ത കുത്തിടുന്നത്​ പോലൊരു കറുത്ത കുത്ത്​ ഉദ്​ഘാടന വേദിയിലുമുണ്ടെന്ന്​ പറഞ്ഞാണ്​ ഉദ്ധവ്​ തിരിച്ചടിച്ചത്​. സിന്ധു ദുർഗ്​ കോട്ട ശിവജിയാണ്​ പണിതതെന്ന്​ ഒാർമിപ്പിക്കുകയാണെന്നും ഇല്ലെങ്കിൽ ഇവിടെ ചിലർ അത്​ പണിതതി‍െൻറ അവകാശം ഉന്നയിച്ചേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നുണയന്മാരെ ബാൽ താക്കറെക്ക്​ ഇഷ്​ടമല്ലെന്നത്​ ശരിയാണെന്നും നുണ പറഞ്ഞവരെ പാർട്ടിയിൽ നിന്ന്​ എടുത്തെറിഞ്ഞിട്ടുണ്ടെന്നും ഉദ്ധവ്​ തിരിച്ചടിച്ചു

Tags:    
News Summary - Maharashtra: Uddhav Thackeray, Narayan Rane trade barbs at Sindhudurg airport inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.