മുംബൈ: മഹാരാഷ്ട്രയിൽ സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഹാരാഷ്ട്ര അകോലയിലാണ് രണ്ടുസംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞ് ആക്രമണം നടന്നത്. ഈ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.
നിസാരകാര്യത്തെ ചൊല്ലിയുണ്ടായ തർക്കം അക്രമാസക്തമാകുകയായിരുന്നു. കൂടാതെ വൻജനക്കൂട്ടം ഓൾഡ് സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇവർ ചില വാഹനങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുകളുണ്ട്.
സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അകോല എസ്പി സന്ദീപ് ഘുഗെ പറഞ്ഞു. ജില്ല കലക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അകോല നഗരത്തിൽ സെക്ഷൻ 144 നിരോധന ഉത്തരവ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അകോലയിൽ ഇത് രണ്ടാമത്തെ സംഭവമാണ് റിപ്പോർട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആക്കോട് ഫയൽ ഏരിയയിലെ ശങ്കർ നഗറിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ അക്രമാസക്തമായ ഏറ്റുമുട്ടൽ നടന്നിരുന്നതായും റിപ്പോർട്ടുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.