ന്യൂഡൽഹി: എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ രേഖ രാജിനെ എം.ജി സർവകലാശാലയിൽ അസി. പ്രഫസറായി നിയമിച്ചത് റദ്ദാക്കിയ ഹൈകോടതി വിധി സുപ്രീംകോടതി ശരിവെച്ചു. സര്‍വകലാശാല നടത്തിയ നിയമന രീതി അസംബന്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതുവരെ കോടതിയില്‍ ചോദ്യം ചെയ്യപ്പെടാത്ത മറ്റു നിയമനങ്ങള്‍ക്ക് ഈ വിധി ബാധകമായിരിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്കൂൾ ഓഫ് ഗാന്ധിയൻ തോട്സ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസിലെ നിയമന നടപടികളിൽ അപാകത ആരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരിയായ കോട്ടയം സ്വദേശി നിഷ വേലപ്പൻ നായർ നൽകിയ അപ്പീലിലാണ് രേഖ രാജിന്റെ നിയമനം റദ്ദാക്കി ഹൈകോടതി ഉത്തരവിട്ടത്. നിഷയെ അസി. പ്രഫസറായി നിയമിക്കാനും കോടതി നിർദേശിച്ചു. വിധിക്കെതിരെ എം.ജി സര്‍വകലാശാലയും രേഖ രാജും സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. നിയമന വ്യവസ്ഥകളില്‍ ഇളവ് അനുവദിക്കാന്‍ സര്‍വകലാശാലക്ക് അധികാരം ഉണ്ടെന്ന ഹരജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.
അസി. പ്രഫസർ നിയമനത്തിന്റെ അഭിമുഖത്തിന് 20 മാർക്കും മറ്റു വിവിധ ഘടകങ്ങൾക്ക് 80 മാർക്കും നൽകുന്ന സ്കീമാണ് നിലവിലുള്ളത്. പിഎച്ച്.ഡിയുണ്ടെങ്കിൽ ആറുമാർക്ക് നൽകണമെന്ന വ്യവസ്ഥയുണ്ടെങ്കിലും തനിക്ക് ഈ മാർക്ക് കിട്ടിയില്ലെന്നാണ് നിഷയുടെ പരാതി. എന്നാൽ, പി.എച്ച്.ഡിക്ക് ആറു മാർക്ക് നൽകാൻ വ്യവസ്ഥയുണ്ടെങ്കിലും നെറ്റ് ഇല്ലാത്തതിനാൽ ആറ് മാർക്ക് നൽകാനാവില്ലെന്നായിരുന്നു സർവകലാശാല വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.