ന്യൂഡൽഹി: ചരിത്രപ്രസിദ്ധമായ ദണ്ഡി മാർച്ചിെൻറ 89ാം വാർഷികാഘോഷ വേളയിൽ, കോൺഗ്രസി നെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാന്ധിയൻ ചിന്തയുടെ നേർ വ ിപരീതമാണ് കോൺഗ്രസ് സംസ്കാരമായി കാത്തുസൂക്ഷിക്കുന്നത്. േബ്ലാഗിലാണ് മോദി കോൺഗ്രസിനെ വിമർശിച്ചത്.
ഗാന്ധിജി സാധാരണക്കാരനെ കുറിച്ച് ചിന്തിക്കാനാണ് പഠിപ്പിച്ചത്. ഇക്കാര്യം തന്നെയാണ് സർക്കാർ പ്രാവർത്തികമാക്കുന്നത്. എന്നാൽ, ഇതിന് എതിർദിശയിലാണ് കോൺഗ്രസ്. ഗാന്ധിജി അസമത്വത്തിനും ജാതി വിവേചനത്തിനും എതിരായിരുന്നു. കോൺഗ്രസ് ആകെട്ട എക്കാലവും സമൂഹത്തെ വിഭജിച്ചു നിർത്തി. ഏറ്റവും വലിയ ജാതി കലാപങ്ങളും ദലിത് വിരുദ്ധ കൊലകളും കോൺഗ്രസ് ഭരണകാലത്താണ് നടന്നത്.
ഗാന്ധിജി ആഡംബരങ്ങളിൽ നിന്ന് അകന്നുനടന്നപ്പോൾ, കോൺഗ്രസ് സ്വന്തം ബാങ്ക് അക്കൗണ്ട് നിറച്ച് ആഡംബര ജീവിതത്തിന് പ്രാധാന്യം നൽകി. കുടുംബ രാഷ്ട്രീയത്തിന് ഗാന്ധിജി എതിരായിരുന്നു. കോൺഗ്രസിന് എന്നും കുടുംബം ആയിരുന്നു പ്രധാനം. ഗാന്ധിജി ജനാധിപത്യത്തിൽ വിശ്വസിച്ചു. കോൺഗ്രസ് അടിയന്തരാവസ്ഥ കൊണ്ടുവന്നു. കോൺഗ്രസ് സംസ്കാരം അറിയുന്നതിനാലാണ് ആ പാർട്ടി പിരിച്ചുവിടണമെന്ന് ഗാന്ധിജി പറഞ്ഞത്.-മോദി എഴുതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.