മദ്യക്കുപ്പിയിൽ ഗാന്ധി ചി​ത്രം: ഇസ്രായേൽ കമ്പനി ഉൽപാദനം നിർത്തിയെന്ന്​​ മന്ത്രി ജയ്​ശങ്കർ

ന്യൂഡൽഹി: മദ്യക്കുപ്പിയിൽ രാഷ്​​്​്ട്രപിതാവ്​ മഹാത്മാ ഗാന്ധിയുടെ ചിത്രം ചേർത്ത ഇസ്രായേൽ കമ്പനി അവയുടെ നിർമ ാണവും വിതരണവും നിർത്തിവെച്ചതായി വിദേശ മന്ത്രി എസ്​. ജയ്​ശങ്കർ. രാജ്യസഭയിൽ ശൂന്യവേളയിൽ ഇൗ വിഷയം ഉന്നയിച്ച ആപ്​ എം.പി സഞ്​ജയ്​ സിങ്ങിന്​ നൽകിയ മറുപടിയിലാണ്​ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്​.

ഇസ്രായേിലി​ലെ ഇന്ത്യൻ എംബസി കമ്പനിയെ ബന്ധപ്പെട്ട്​ വിഷയം ഉന്നയിച്ചിരുന്നു. വിഷയത്തിൽ മാപ്പുപറഞ്ഞ കമ്പനി, തങ്ങൾ ഉൽപാദനവും വിതരണവും നിർത്തിവെച്ചതായും വിപണിയിൽനിന്ന്​ മദ്യക്കുപ്പി പിൻവലിക്കാൻ ​ശ്രമിക്കുമെന്ന്​ അറിയിച്ചതായും മന്ത്രി പറഞ്ഞു. ഇക്കാര്യത്തിൽ ഉചിത നടപടി സ്വീകരിക്കാൻ രാജ്യസഭ ചെയർമാൻ എം. വെങ്കയ്യ നായിഡു മന്ത്രിയോട്​ നിർദേശിച്ചു.

Tags:    
News Summary - Mahatma Gandhi's photo on beer bottles, Israeli company says sorry- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.